ആ​ന​ക്കാം​പൊ​യി​ൽ - ക​ള്ളാ​ടി -മേ​പ്പാ​ടി തു​ര​ങ്ക പാ​ത: സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Thursday, September 17, 2020 11:53 PM IST
തി​രു​വ​മ്പാ​ടി: മ​ല​ബാ​റി​ന്‍റെ വി​ക​സ​ന​ത്തി​ന് നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​ന്ന കോ​ഴി​ക്കോ​ട് വ​യ​നാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ - ക​ള്ളാ​ടി - മേ​പ്പാ​ടി തു​ര​ങ്ക പാ​ത പ​ദ്ധ​തി​യു​ടെ ഒ​ഫീ​ഷ്യ​ൽ ലോ​ഞ്ചിം​ഗ് ഓ​ക്ടോ​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 10.30 ന് ​സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ, ധ​ന​കാ​ര്യ മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് എ​ന്നി​വ​ർ ഓ​ൺ​ലൈ​നാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

സം​സ്ഥാ​ന എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ് റെ​മിജി​യോ​സ് ഇ​ഞ്ച​നാ​നി​യ​ൽ, വി​വി​ധ എം​എ​ൽ​എ​മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, കൊ​ങ്ക​ൺ റെ​യി​ൽ​വേ അ​ധി​കൃത​ർ, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. തി​രു​വ​മ്പാ​ടി ബ​സ്‌ സ്റ്റാൻഡ് പ​രി​സ​ര​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്ന വേ​ദി​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു കൊ​ണ്ടാ​യി​രി​ക്കും ച​ട​ങ്ങ് ന​ട​ക്കു​ക.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ ചെ​യ​ർ​മാ​നും, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റും, ടി. ​വി​ശ്വ​നാ​ഥ​ൻ ട്ര​ഷ​റ​റു​മാ​യി 501 അം​ഗ സം​ഘാ​ട​ക സ​മി​തി​യും 51 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യും രൂ​പീ​ക​രി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി ത​ത്സ​മ​യ സം​പ്രേ​ഷ​ണം വീ​ക്ഷി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും.

ച​ട​ങ്ങി​ൽ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, മെം​ബ​ർ​മാ​രാ​യ കെ.​ആ​ർ. ഗോ​പാ​ല​ൻ, ടോ​മി കൊ​ന്ന​ക്ക​ൻ, ബോ​സ് ജേ​ക്ക​ബ്, വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളാ​യ ബാ​ബു പൈ​ക്കാ​ട്ടി​ൽ, ജോ​ളി ജോ​സ​ഫ്, ജോ​യി മ്ലാ​ങ്കു​ഴി, കെ.​എ. അ​ബ്ദു​റ​ഹ്മാ​ൻ, പി.​സി. ഡേ​വി​ഡ്, സു​നി​ൽ മു​ട്ട​ത്തു കു​ന്നേ​ൽ, സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, ഗ​ണേ​ഷ് ബാ​ബു, ബാ​ബു ക​ള​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.