കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ചേ​ർന്നു
Thursday, September 17, 2020 11:52 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ർ​എ​സ്പി മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ. മു​രു​കേ​ശ​ൻ പി​ള്ളയു​ടേ​യും, ജെ​എ​സ്എ​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ലീം കോ​ട്ടൂ​ളി​യു​ടേ​യും, ജെ​വൈ​എ​സ് മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മു​ന്നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ പി.​ജെ. ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​സി. ചാ​ണ്ടി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​വ​രെ സ്വീ​ക​രി​ച്ചു. പി.​എ. മു​രു​കേ​ശ​ൻ പി​ള്ള, സ​ലീം കോ​ട്ടൂ​ളി, പി.​വി. മു​ജീ​ഹ് റ​ഹ്മാ​ൻ, നി​യാ​സ് കു​റ്റി​ക്കാ​ട്ടൂ​ർ, കെ.​കെ. സു​കു​മാ​ര​ൻ, ജ​ലീ​ല് കൊ​ള​റാ​ന്പ​ത്ത്, അ​ക്മ​ൽ പെ​രു​വ​യ​ൽ, പി. ​അ​രു​ൺ​കു​മാ​ർ, നൗ​ഷാ​ദ് കാ​യ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.