മ​ല​ഞ്ച​ര​യ്ക്ക് ക​ട​യി​ൽ മോ​ഷ​ണം
Thursday, September 17, 2020 11:52 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: പ​ന്തി​രി​ക്ക​ര​യി​ലു​ള്ള പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​നു തൊ​ട്ട​രി​കി​ലു​ള്ള മ​ല​ഞ്ച​ര​ക്കു ക​ട​യി​ൽ മോ​ഷ​ണം. പ​ന്തി​രി​ക്ക​ര​യി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ര​വി​ന്ദാ​ക്ഷ​ന്‍റെ മൈ​ത്രി ട്രേ​ഡേ​ഴ്സ് എ​ന്ന ക​ട​യി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പൂ​ട്ടു​പൊ​ളി​ച്ച് ക​ള്ള​ൻ അ​ക​ത്തു ക​ട​ന്ന​ത്. ‌

30 കി​ലോ കു​രു​മു​ള​കും പ​ണ​വും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ഈ ​ക​ട​യി​ൽ മു​മ്പും മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. ക​ട​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.