കോ​വി​ഡ്: റി​ട്ട. സെ​യി​ൽ​സ് ടാ​ക്സ് ഓ​ഫീ​സ​ർ മ​രി​ച്ചു
Thursday, September 17, 2020 10:29 PM IST
വ​ട​ക​ര: ചോ​റോ​ട് മു​ട്ട​ങ്ങ​ൽ സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. റി​ട്ട. സെ​യി​ൽ​സ് ടാ​ക്സ് ഓ​ഫീ​സ​ർ പു​ത്ത​ൻ​പു​ര​യി​ൽ എ.​പി. ര​വീ​ന്ദ്ര​നാ​ണ് (82) മ​രി​ച്ച​ത്. ശാ​രീ​രി​ക അ​വ​ശ​ത​യെ തു​ട​ർ​ന്നു ബു​ധ​നാ​ഴ്ച രാ​വി​ലെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യ​വെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ര​ണം. ഭാ​ര്യ: പ​രേ​ത​യാ​യ റീ​ത്ത (അ​ഴി​യൂ​ർ). മ​ക​ൾ: ഡോ.​പി.​ര​മി​ത ( ആ​സ്ടി​യ ലേ​ർ​ണിം​ഗ്, യു​എ​സ്എ). മ​രു​മ​ക​ൻ: ടി.​കെ. വി​ജി​ത്ത് (അ​സി. പ്ര​ഫ.​കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, വ​ട​ക​ര). സ​ഹോ​ദ​ര​ങ്ങ​ൾ: താ​രാ​ഭാ​യ്, പ​രേ​ത​ത​രാ​യ എ.​പി. മൈ​ഥി​ലി (റി​ട്ട. അ​ധ്യാ​പി​ക), എ.​പി. രാ​മ​ദാ​സ​ൻ, വി​ശ്വ​നാ​ഥ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ).