ധ​ര്‍​ണ ന​ട​ത്തി
Wednesday, September 16, 2020 10:56 PM IST
കൂ​രാ​ച്ചു​ണ്ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ സ​മ​രം ​ചെ​യ്ത സീ​താ​റാം യെ​ച്ചൂ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ ദി​ല്ലി ക​ലാ​പ​കേ​സി​ൽ പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം കൂ​രാ​ച്ചു​ണ്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഏ​രി​യാ ക​മ്മി​റ്റി അം​ഗം വി.​ജെ. സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജി.​അ​രു​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ചെ​രി​യ​ൻ, വി​ജീ​ഷ്കു​മാ​ർ, എ.​പി. നാ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​യി​ലാ​ണ്ടി : റി​സോ​ര്‍​സ് ടീ​ച്ചേ​ര്‍​സ് അ​സോ​സി​യേ​ഷ​ന്‍ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബി​ആ​ര്‍​സി പ​ന്ത​ലാ​യ​നി യൂ​ണി​റ്റി​ലെ സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​റ്റേ​ഴ്‌​സ് ധ​ര്‍​ണ ന​ട​ത്തി. റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ കേ​ന്ദ്ര​വി​ഹി​തം അ​നു​വ​ദി​ക്കു​ക, സ്‌​കൂ​ളു​ക​ളി​ല്‍ സ്‌​പെ​ഷ്യ​ല്‍ എ​ജു​ക്കേ​റ്റ​ര്‍ ത​സ്തി​ക സൃ​ഷ്ടി​ക്കു​ക, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം പി​ന്‍​വ​ലി​ക്കു​ക, ശ​മ്പ​ള ഇ​ന​ത്തി​ല്‍ കേ​ന്ദ്ര​പ്ലാ​ന്‍ ഫ​ണ്ട് പൂ​ര്‍​ണ​മാ​യി അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ധ​ര്‍​ണ ന​ട​ത്തി​യ​ത്. ര​ണ്ട് സെ​ന്‍ററു ക​ളി​ലാ​യാ​ണ് ധ​ര്‍​ണ ന​ട​ന്ന​ത്. ബി​ആ​ര്‍​സി​യി​ല്‍ ന​ട​ന്ന ധ​ര്‍​ണ കെ​എ​സ്ടി​എ ജി​ല്ല എ​ക്‌​സി​ക്യു​ട്ടി​വ് അം​ഗം ഡി.​കെ.​ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ശ്വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ടി​എ ഉ​പ​ജി​ല്ല സെ​ക്ര​ട്ട​റി സി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ്ര​സം​ഗി​ച്ചു. സ്‌​പെ​ഷ്യ​ല്‍ എ​ഡു​ക്കേ​റ്റേ​ഴ്‌​സ് ആ​യ പ്ര​ശോ​ഭ് , സ​ന്ധ്യ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഓ​ട്ടി​സം സെന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങ് മു​ന്‍​സി​പാ​ലി​റ്റി ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​കെ.​അ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ല്‍​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ആ​ര്‍​സി ട്രെ​യി​ന​ര്‍ ഒ. ​ഗി​രി, സ്‌​പെ​ഷ​ല്‍ എ​ഡു​ക്കേ​റ്റേ​ഴ്‌​സ് സി​ന്ധു, റം​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.