മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സ​നം: അ​നു​വ​ദി​ച്ച തു​ക ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണമെന്ന്
Wednesday, September 16, 2020 10:56 PM IST
കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് നാ​ലു​വ​രി​പാ​താ​വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ബാ​ക്കി മു​ഴു​വ​ന്‍ ഫ​ണ്ടും അ​നു​വ​ദി​ച്ച് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ന്‍ ക​മ്മി​റ്റി സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 2019 മാ​ര്‍​ച്ച് എ​ട്ടി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച നൂ​റ് കോ​ടി രൂ​പ​യി​ല്‍ ര​ണ്ടാം ഗ​ഡു​വാ​യ 50 കോ​ടി രൂ​പ 14 മാ​സ​ത്തി​ന് ശേ​ഷ​മാ​ണെ​ങ്കി​ലും ല​ഭ്യ​മാ​ക്കി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ യോ​ഗം സ്വാ​ഗ​തം ചെ​യ്തു.​ വ​ള​രെ​ക്കാ​ല​മാ​യി സ​മ്മ​ത​പ​ത്രം ന​ല്‍​കി ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് കാ​ത്തി​രി​ക്കു​ന്ന ഭൂ​വു​ട​മ​ക​ള്‍​ക്ക് ഉ​ട​നെ വി​ത​ര​ണം ചെ​യ്യാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ര്‍​ത്ഥി​ച്ചു.​റോ​ഡ് വി​ക​സ​ന​ത്തി​ന് ഏ​റ്റെ​ടു​ക്കേ​ണ്ട ഷോ​പ്പു​ക​ളി​ലെ ക​ച്ച​വ​ട​ക്കാ​ര്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഇ​തോ​ടൊ​പ്പം ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജും ന​ട​പ്പി​ലാ​ക്ക​ണം. ന​ഷ്ട​പ​രി​ഹാ​രം വൈ​കു​ന്ന​തി​നാ​ല്‍ ചി​ല ഷോ​പ്പു​ക​ളി​ല്‍ വീ​ണ്ടും ക​ച്ച​വ​ടം പു​ന​രാ​രം​ഭി​ച്ച​ത് റോ​ഡ് വി​ക​സ​നം വൈ​കാ​ന്‍ ഇ​ട​യാ​ക്കു​ന്ന​താ​ണ്. സ​മ്മ​ത​പ​ത്രം ന​ല്‍​കാ​ത്ത​വ​രു​ടെ ഭൂ​മി നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​ന്‍ ഊ​ര്‍​ജി​ത ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്ക​ണം. അ​തോ​ടൊ​പ്പം ആ​റ് റീ​ച്ചു​ക​ളാ​യു​ള്ള റോ​ഡ് വി​ക​സ​ന​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ഭൂ​മി ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞ റീ​ച്ചു​ക​ളി​ലെ റോ​ഡ് പ​ണി​ക്കു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങ​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ര്‍​ത്ഥി​ച്ചു.​ യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ ഡോ.​എം.​ജി.​എ​സ്.​നാ​രാ​യ​ണ​ന്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി​യ​ന്‍ താ​യാ​ട്ട് ബാ​ല​ന്‍, മാ​ത്യു ക​ട്ടി​ക്കാ​ന, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​പി. വാ​സു​ദേ​വ​ന്‍, കെ.​വി. സു​നി​ല്‍​കു​മാ​ര്‍, പി. ​സ​ദാ​ന​ന്ദ​ന്‍ , പ്ര​ദീ​പ് മാ​മ്പ​റ്റ, പി.​എം. കോ​യ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.