സു​രേ​ന്ദ്ര​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കാ​ന്‍ സ​മ്മ​തി​ക്കി​ല്ല: എം.​ടി.​ര​മേ​ശ്
Wednesday, September 16, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: കെ.​സു​രേ​ന്ദ്ര​നെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം അ​പ​ല​പ​നീ​യ​മെ​ന്ന് ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേ​ശ്. വ്യ​ക്തി​പ​ര​മാ​യി ആ​ക്ര​മി​ച്ച് സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്താ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​രു​തേ​ണ്ടെ​ന്നും ര​മേ​ശ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
കെ. ​സു​രേ​ന്ദ്ര​ന് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലൂ​ടെ​യ​ല്ല മ​റു​പ​ടി പ​റ​യു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞ​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. എ​ങ്ങ​നെ​യാ​ണ് മ​റു​പ​ടി കൊ​ടു​ക്കു​ക​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.​ഇ​ങ്ങ​നെ പ​ല​ര്‍​ക്കും മു​ന്പു മ​റു​പ​ടി കൊ​ടു​ത്ത​തി​ന്‍റെ ച​രി​ത്രം പി​ണ​റാ​യി​ക്കു​ണ്ട്. വെ​ല്ലു​വി​ളി​യാ​ണെ​ങ്കി​ല്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ബി​ജെ​പി ത​യ്യാ​റാ​ണ്.​സു​രേ​ന്ദ്ര​നെ ഒ​റ്റ​തി​രി​ഞ്ഞ് അ​ക്ര​മി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.
ഭീ​ഷ​ണി​യു​ടെ രൂ​പ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ച്ച​ത്. സു​രേ​ന്ദ്ര​ന്‍ ഉ​ന്ന​യി​ച്ച​ത് ബി​ജെ​പി ചോ​ദി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. അ​തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്യേ​ണ്ട​ത്. പ​ക​രം ഭീ​ഷ​ണി വേ​ണ്ട. ഇ​ങ്ങ​നെ ഒ​രാ​ളെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് ഇ​രു​ത്ത​ണ​മോ​യെ​ന്ന് സി​പി​എം ചി​ന്തി​ക്ക​ണം. ബി​ജെ​പി പ്ര​സി​ഡ​ന്‍റി​നെ​ക്കു​റി​ച്ച് ഞ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചോ​ളാം.
മു​ഖ്യ​മ​ന്ത്രി കെ.​സു​രേ​ന്ദ്ര​ന്‍റെ മാ​ന​സി​ക​നി​ല​യെ​ക്കു​റി​ച്ച് വേ​വ​ലാ​തി​പ്പെ​ടേ​ണ്ട​തി​ല്ല. സ്വ​ന്തം മാ​ന​സി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് വേ​വ​ലാ​തി പെ​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ര​മേ​ശ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.