സ്വ​ര്‍​ണ​ക്ക​ട​ത്ത്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര്‍​ക്ക് ജാ​മ്യം
Wednesday, September 16, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചീ​ക​ര​ണ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളാ​യ മൂ​ന്നു​പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം. മൂ​ന്നാം​പ്ര​തി അ​ബ്ദു​ള്‍ സ​ലാം, നാ​ലാം പ്ര​തി അ​ബ്ദു​ള്‍ ജ​ലീ​ല്‍, അ​ഞ്ചാം പ്ര​തി വി. ​പ്ര​ഭാ​ത് എ​ന്നി​വ​ര്‍​ക്കാ​ണ് കൊ​ച്ചി​യി​ലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ കോ​ട​തി ജാ​മ്യം ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ആ​റി​നാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ദോ​ഹ​യി​ല്‍ നി​ന്നെ​ത്തി​യ സ്വ​ര്‍​ണം പ്ര​ധാ​ന പ്ര​തി​ക​ളാ​യ നി​സാ​ര്‍, ഫ​സ​ലു​റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റി​യെ​ന്നാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) ചു​മ​ത്തി​യ കു​റ്റം.
വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് സ്വ​ര്‍​ണ​വു​മാ​യി പു​റ​ത്തി​റ​ങ്ങി നി​സാ​റും ഫ​സ​ലു​റ​ഹ്മാ​നും ചേ​ര്‍​ന്ന് ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​റി​ടി​പ്പി​ച്ച് കൊ​ല്ലാ​നും ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​ല്‍ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കൊ​ണ്ടോ​ട്ടി പോ​ലീ​സും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ടി​ച്ചി​ട്ട ശേ​ഷം ഫ​സ​ലു​റ​ഹ്‌​മാ​ന്‍ ര​ക്ഷ​പെ​ട്ടി​രു​ന്നു. നി​സാ​ര്‍ ന​ല്‍​കി​യ ജാ​മ്യ​ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.