പേ​രാ​മ്പ്രയിൽ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 12 പേ​ര്‍​ക്ക് കോ​വി​ഡ്
Thursday, August 13, 2020 11:41 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു വ​ന്ന​തോ​ടെ പേ​രാ​മ്പ്ര മേ​ഖ​ല​യി​ല്‍ 12 പേ​ര്‍​ക്ക് രോഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ഒ​രാ​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യാ​ണ്. 86 പേ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. അ​ന്ന് ത​ന്നെ ന​ട​ത്തി​യ 73 പേ​രു​ടെ പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​ണ് പു​റ​ത്ത് വ​ന്ന​ത്. ഇ​തി​ല്‍ നാ​ല് പേ​ര്‍ പേ​രാ​മ്പ്ര ര​ണ്ടാം വാ​ര്‍​ഡി​ല്‍ ഒ​രേ​വീ​ട്ടി​ലു​ള്ള​വ​രാ​ണ്. 80 വ​യ​സു​ള്ള പു​രു​ഷ​ന്‍, 67 വ​യ​സു​ള്ള സ്ത്രീ, 47, 44 ​വ​യ​സു​ക​ളു​ള്ള പു​രു​ഷ​ന്മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നാ​ലു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​വ​രെ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യോ​ടൊ​പ്പം കൂ​ട്ടി​രു​ന്ന​യാ​ളും ഉ​ള്‍​പ്പെ​ടെ ആ​റ് പേ​ര്‍ ചെ​റു​വ​ണ്ണൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​ത്തി​ലു​ള്‍​പ്പെ​ട്ട​വ​രാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റ് ര​ണ്ട് പേ​ര്‍ ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി​ക​ളാ​ണ്. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​യി​രു​ന്ന പേ​രാ​മ്പ്ര പ​ട്ട​ണ​ത്തി​ല്‍ സ​മ്പ​ര്‍​ക്ക സാ​ധ്യ​ത​യു​ള്ള 86 പേ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും നെ​ഗ​റ്റീ​വ് ആ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ജ​ന​ങ്ങ​ളും അ​ധി​കാ​രി​ക​ളും. ഇ​തി​നെ തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രു​ന്ന പേ​രാ​മ്പ്ര പ​ട്ട​ണം ഇ​ന്ന​ലെ മു​ത​ല്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്ത​ന​ം ആ​രം​ഭി​ച്ചു.