സ​ത്യ​ഗ്ര​ഹ​ം നടത്തി
Thursday, August 13, 2020 11:41 PM IST
പേ​രാ​മ്പ്ര: വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി പ്ര​കൃ​തി​യെ ത​ന്നെ മോ​ദി സ​ർ​ക്കാ​ർ ഒ​റ്റു​കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന് കി​സാ​ൻ​ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ.പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ലും പാ​ർ​ട്ടി ഒാഫീസു​ക​ളി​ലു​മാ​യി ഇ​ന്ന​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ സ​ത്യഗ്ര​ഹ​ത്തി​ന് ശേ​ഷം ഓ​ൺ ലൈ​നി​ലൂ​ടെ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​കൃ​തി​യെ​യും സാ​ധാ​ര​ണ മ​നു​ഷ്യ​രെ​യും മ​റ്റ് ജീ​വ ജാ​ല​ങ്ങ​ളെ​യു​മെ​ല്ലാം മ​റ​ന്ന് ഏ​താ​നും കു​ത്ത​ക​ക​ളെ മാ​ത്രം ത​ലോ​ടി​ക്കൊ​ണ്ടു​ള്ള നി​യ​മ നി​ർ​മ്മാ​ണ​ത്തി​ലൂ​ടെ മാ​പ്പ​ർ​ഹി​ക്കാ​ത്ത തെ​റ്റാ​ണ് മോ​ദി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.