പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി​യെ​ന്ന്
Thursday, August 13, 2020 11:40 PM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി വി​ല്ലേ​ജ് പ​രി​ധി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം ഉ​രു​ൾ പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന മു​ത്ത​പ്പ​ൻ​പു​ഴ, ആ​ന​ക്കാം​പൊ​യി​ൽ വാ​ർ​ഡു​ക​ളി​ലെ 14 കു​ടും​ബ​ങ്ങ​ൾ​ക്ക് സ്ഥ​ലം വാ​ങ്ങി വീ​ട് നി​ർ​മ്മി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ വ​ൻ അ​ഴി​മ​തി​യെ​ന്ന് സി​പി​എം പു​ല്ലൂ​രാം​പാ​റ ലോ​ക്ക​ൽ ക​മ്മ​ിറ്റി ആ​രോ​പി​ച്ചു. മ​ണ്ണി​ടി​ച്ചി​ൽ സ്ഥ​ല​ത്ത് നി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ പാ​റ​ക്കെ​ട്ടു​ക​ൾ അ​ട​ങ്ങി​യ സ്ഥ​ലം മാ​ർ​ക്ക​റ്റ് വി​ല​യു​ടെ ഇ​ര​ട്ടി തു​ക​യ്ക്ക് ക​ണ്ട​ത്തി​യ​തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി​പി​എം പു​ല്ലൂ​രാം​പാ​റ ലോ​ക്ക​ൽ ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​ഡി. ആ​ന്‍റ​ണി, പി.​ടി. അ​ഗ​സ്റ്റീ​ൻ, കെ.​എം. ബേ​ബി, അ​പ്പ​ച്ച​ൻ തെ​ക്കേ​കു​റ്റ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. എ​ന്നാ​ൽ മു​ത്ത​പ്പ​ൻ​പു​ഴ​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ചേ​ർ​ന്ന് സ്ഥ​ലം ക​ണ്ടെ​ത്തു​ക​യും താ​ലൂ​ക്ക് ഓ​ഫീ​സി​ൽ എ​ഗ്രി​മെ​ന്‍റ് വെ​ക്കു​ക​യും ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും, ഗു​ണ​ഭോ​ക്താ​ക്ക​ൾ സ​മ്മ​ത​പ​ത്രം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സി​പി​എം പു​ല്ലു​രാം​പാ​റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മു​ത്ത​പ്പ​ൻ​പു​ഴ​യി​ൽ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ആ​നു​കൂ​ല്യം ത​ട​യു​ന്ന​തി​ന് ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി നേ​തൃ​ത്വം പ​റ​ഞ്ഞു.

റ​വ​ന്യു വ​കു​പ്പ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പേ​രി​ൽ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​വ​ർ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് ത​രം​താ​ണ രാ​ഷ്ട്രീ​യ ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബോ​സ് ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു കെ. ​പൈ​ക്കാ​ട്ടി​ൽ, മി​ല്ലി മോ​ഹ​ൻ, ടി.​ജെ. കു​ര്യാ​ച്ച​ൻ, ക​ള​ത്തൂ​ർ ബാ​ബു, ഏ​ലി​യാ​മ്മ ജോ​ർ​ജ്, എ.​കെ. മു​ഹ​മ്മ​ദ്, ടോ​മി കൊ​ന്ന​ക്ക​ൽ, പൗ​ളി​ൻ മാ​ത്യു, റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക​ത്തെ​രു​വി​ൽ, ഹ​നീ​ഫ ആ​ച്ച​പ്പ​റ​മ്പി​ൽ, പി.​സി​ജു, ജി​തി​ൻ പ​ല്ലാ​ട്ട്, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.