രാ​മ​നാ​ട്ടു​കര -വെ​ങ്ങ​ളം ബൈ​പ്പാ​സി​ല്‍ വ​ന്‍ ഗ​ര്‍​ത്ത​ങ്ങ​ള്‍
Wednesday, August 12, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര -വെ​ങ്ങ​ളം ദേ​ശീ​യ​പാ​താ ബൈ​പ്പാ​സി​ല്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി വ​ന്‍ ഗ​ര്‍​ത്ത​ങ്ങ​ള്‍. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ഏ​റെ​യും അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത്.​പൂ​ളാ​ടി​ക്കു​ന്നി​നും വെ​ങ്ങ​ള​ത്തി​നു​മി​ട​യി​ല്‍ മാ​ത്രം പ​ത്തിൽ കൂടുതൽ വലിയ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണി​വി​ടെ ഉ​ണ്ടാ​വു​ന്ന​ത്.
മ​ഴ കു​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം കു​ഴി​യി​ല്‍ ക്വാ​റി​വേ​സ്റ്റ് ഇ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി പോ​വു​ന്ന​തോ​ടെ ക്വാ​റി വേ​സ്റ്റ് കു​ഴി​ക​ളി​ല്‍ നി​ന്ന് എ​ളു​പ്പ​ത്തി​ല്‍ പു​റ​ത്തേ​ക്കെ​ത്തും . ക്വാ​റി വേ​സ്റ്റി​ലു​ള്ള ചെ​റി​യ മെ​റ്റ​ലും മ​റ്റും പി​ന്നീ​ട് റോ​ഡി​ല്‍ ചി​ത​റി കി​ട​ക്കു​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​വു​ന്നു​ണ്ട്.
റോ​ഡി​ലെ കു​ഴി കാ​ണു​മ്പോ​ള്‍ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ ഉ​ട​ന്‍ ബ്രേ​ക്കി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ചി​ത​റി​ക്കി​ട​ക്കു​ന്ന ക്വാ​റി വേ​സ്റ്റി​ന് മു​ക​ളി​ലെ​ത്തി ബ്രേ​ക്കി​ടു​മ്പോ​ള്‍ ബൈ​ക്ക് തെ​ന്നി​മാ​റി അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​തും പ​തി​വാ​ണ്. റോ​ഡി​ലെ കു​ഴി നി​ര​ന്ത​രം അ​പ​ക​ടം വ​രു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ഈ ​കു​ഴി​യി​ല്‍ സൂ​ച​ന​യാ​യി മ​ര​ക്ക​മ്പു​ക​ളും മ​റ്റും വ​യ്ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ രാ​ത്രി​യാ​വു​മ്പോ​ള്‍ വ​ലി​യ ലോ​റി​ക​ളും മ​റ്റും ഇ​തി​നു മു​ക​ളി​ലൂ​ടെ ക​യ​റി​ ഇ​റ​ങ്ങും.
ഇ​തോ​ടെ രാ​വി​ലെ മു​ത​ല്‍ കു​ഴി തി​രി​ച്ച​റി​യാ​നു​ള്ള മു​ന്ന​റി​യി​പ്പു​ക​ള്‍ ഒ​ന്നും ത​ന്നെ റോ​ഡി​ലി​ല്ലാ​താ​യി മാ​റും. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡിന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് വ​ള​ര്‍​ന്നു പ​ന്ത​ലി​ച്ച നീ​ള​മേ​റി​യ പു​ല്ലും കാ​ടും എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളെ കാ​ണാ​ന്‍ ക​ഴി​യാ​ത്ത വി​ധം ഡ്രൈ​വ​ര്‍​മാ​രു​ടെ കാ​ഴ്ച മ​റി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സി​ഗ്‌​ന​ല്‍ ബോ​ര്‍​ഡു​ക​ളെ​ല്ലാം കാ​ടു​മൂ​ടി കി​ട​ന്നി​ട്ടും അ​ധി​കൃ​ത​ര്‍​ക്ക് അ​ന​ക്ക​മി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​ധി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട് .