അ​മ്പാ​യ​ത്തോ​ട് സാം​സ്‌​കാ​രി​ക നി​ല​യ​വും കു​ടി​വെ​ള്ള പ​ദ്ധ​തി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, August 12, 2020 11:56 PM IST
താ​മ​ര​ശേ​രി: സം​സ്ഥാ​ന പ​ട്ടി​ക വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന അ​ബേ​ദ്ക​ര്‍ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തിയി​ല്‍ നി​ര്‍​മി​ച്ച ജി​ല്ല​യി​ലെ ആ​ദ്യ പ​ദ്ധ​തി​യാ​യ ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​മ്പാ​യ​ത്തോ​ട് മി​ച്ച​ഭൂ​മി​യി​ലെ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ന്‍റെ​യും കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ ക്ഷേ​മ മ​ന്ത്രി എ.​കെ. ബാ​ല​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​രു കോ​ടി രൂ​പ ചെല​വി​ല്‍ 3000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ്ണ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക​ട​ക്കം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ടോ​യ്‌ല​റ്റ് സം​വി​ധാ​ന​മു​ള്ള സാം​സ്‌​കാ​രി​ക നി​ല​യ​മാ​ണ് നി​ര്‍​മി​ച്ച​ത്. കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ര​ണ്ട് കി​ണ​റു​ക​ള്‍ ന​വീ​ക​രി​ച്ച് പ​മ്പ് ഹൗ​സു​ക​ള്‍ സ്ഥാ​പി​ച്ചു. 10000 ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ര​ണ്ട് ടാ​ങ്കു​ക​ള്‍ സ്ഥാ​പി​ച്ച് 110 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ള്‍​ക്ക് ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നു​ക​ളും 22 പൊ​തു ടാ​പ്പു​ക​ളും സ​ജ്ജീ​ക​രി​ച്ചു.
സാം​സ്‌​കാ​രി​ക നി​ല​യി​ത്തി​ലേ​ക്കു​ള്ള 40 മീ​റ്റ​ര്‍ റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക​യും കോ​ള​നി​യു​ടെ ഭാ​ഗ​മാ​യ ശ്മ​ശാ​ന​ത്തി​ലേ​ക്ക് 110 മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള റോ​ഡ് ടാ​റിം​ഗും ന​ട​ത്തി. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ പി.​ഐ. ശ്രീ​വി​ദ്യ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പിച്ചു. ​പ​ട്ടി​ക ജാ​താ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പു​നീ​ത് കു​മാ​ര്‍, ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള തോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ രാ​ജേ​ഷ് ജോ​സ്, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ എ.​വി. ലോ​ഹി ദാ​ക്ഷ​ന്‍, എ.​ടി. ഹ​രി​ദാ​സ​ന്‍, നി​ര്‍​മ്മി​തി​കേ​ന്ദ്രം പ്രാ​ജ​ക്ട് മാ​നേ​ജ​ര്‍ കെ. ​മ​നോ​ജ്, അ​സി. ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന​ഓ​ഫീ​സ​ര്‍ ജോ​സ​ഫ് ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.