കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നുപേ​ർ മ​രി​ച്ചു
Wednesday, August 12, 2020 11:54 PM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഒ​ള​വ​ണ്ണ സ്വ​ദേ​ശി ഗി​രീ​ഷ് (49), മ​ല​പ്പു​റം സ്വ​ദേ​ശി പ​റ​ങ്ങോ​ട​ൻ (64), വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ അ​വ​റാ​ൻ (69) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ഗു​രു​ത​ര ക​ര​ൾ രോ​ഗം ബാ​ധി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ സ്വ​ദേ​ശി ഗി​രീ​ഷാ​ണ് (49) മ​രി​ച്ച​ത്. ഓ​ഗ​സ്റ്റ് എ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി. ഇ​ന്ന​ലെ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​വു​ക​യും മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.
മ​ല​പ്പു​റം സ്വ​ദേ​ശി പ​റ​ങ്ങോ​ട​നെ (64) ജൂ​ലൈ 28 ന് ​പാ​മ്പു​ക​ടി​യേ​റ്റ നി​ല​യി​ൽ മെ​ഡി. കോ​ള​ജ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ഡ​യാ​ലി​സി​സി​ന് മു​മ്പ് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം.
ജൂ​ലൈ 25ന് ​ശ്വാ​സ​കോ​ശ കാ​ൻ​സ​റു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി എ​ത്തി​യ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ അ​വ​റാ​ന് (69) ബ്രോ​ങ്കോ​സ്കോ​പ്പി ചെ​യ്യു​ന്ന​തി​ന് മു​മ്പാ​യി ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.