മു​ത്ത​പ്പ​ൻ​പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി
Tuesday, August 11, 2020 11:33 PM IST
തി​രു​വ​മ്പാ​ടി: ഇ​ര​വ​ഞ്ഞി​പ്പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മു​ത്ത​പ്പ​ൻ​പു​ഴ അം​ബേ​ദ്‌​ക​ർ ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​റ്റ​ത്ത് വി​ജ​യ​നെ (50) ആ​ണ് കാ​ണാ​താ​യി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് കു​ളി​ക്കു​വാ​ൻ പോ​യ വി​ജ​യ​ൻ അ​ഞ്ചു ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പു​ഴ​ക്ക​ര​യി​ൽ വ​സ്ത്ര​ങ്ങ​ളും മ​റ്റും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ന​ത്ത മ​ഴ​യും വെ​ളി​ച്ച​ക്കു​റ​വും തി​ര​ച്ചി​ലി​ന് ത​ട​സമാ​യി. തി​രു​വ​മ്പാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും മേ​ഖ​ല​യി​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യും കൂ​രി​രു​ട്ടും മൂ​ലം ഫ​യ​ർ ഫോ​ഴ്സി​ന്‍റെ വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം സാ​ധ്യ​മാ​യി​ല്ല.