ക​ണ്ടെ​യ്ൻമെന്‍റ് സോ​ണ്‍ ഇ​ള​വു​ക​ള്‍ ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​നു ശേ​ഷം: മ​ന്ത്രി
Tuesday, August 11, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഇ​ള​വ​നു​വ​ദി​ക്കു​ന്ന​ത് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
കോ​വി​ഡ് പോ​സീ​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത് പ​രി​ഗ​ണി​ച്ച് ശാ​സ്ത്രീ​യ​മാ​യ വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സോ​ണ്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് നീ​ക്കു​വാ​ന്‍ വേ​ണ്ടി ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​വ​ണ​ത പ​ല ഭാ​ഗ​ത്തു നി​ന്നും ശ​ക്തി​പ്പെ​ടു​ന്നു​ണ്ട്. ഇ​ങ്ങ​നെ ഇ​ള​വ് അ​നു​വ​ദി​ക്കേ​ണ്ടി​വ​ന്നാ​ല്‍ രോ​ഗ​വ്യാ​പ​നം ശ​ക്ത​മാ​വാ​ന്‍ ഇ​ട​വ​രും.
ഈ ​പ്ര​വ​ണ​ത നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും മു​ന്നോ​ട്ടു​വ​ര​ണം.
ഇ​ള​വ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​വു​ക ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ലി​ന് ശേ​ഷം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു പ​ങ്കെ​ടു​ത്തു.