കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Tuesday, August 11, 2020 11:31 PM IST
തി​രു​വ​മ്പാ​ടി: കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2019-20, 20-21 വ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 45 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ള്ളി​പ്പ​ടി -പു​ല്ലു​രാം​പാ​റ​യി​ൽ നി​ർ​മ്മി​ച്ച കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ടം കോ​ഴി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി ഓ​ൺ​ലൈ​നാ​യി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.
മ​ല​യോ​ര മേ​ഖ​ല​യി​ലെ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ സം​ഭ​രി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഈ ​സ്ഥാ​പ​നം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ന്ന​മ്മ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, കു​ര്യാ​ച്ച​ൻ തെ​ങ്ങും​മൂ​ട്ടി​ൽ, വി​ൽ​സ​ൺ താ​ഴ​ത്തു പ​റ​മ്പി​ൽ, ബോ​സ് ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം ​ഗി​രീ​ഷ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി. ​മ​നോ​ജ്, കെ.​ഡി. ആ​ന്‍റ​ണി, റോ​യി ഓ​ണാ​ട്ട്, കൃ​ഷി ഓ​ഫീ​സ​ർ രാ​ജ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.