ബ​ദ​ല്‍​റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്; കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് പ​ണി ത​ട​ഞ്ഞു
Tuesday, August 11, 2020 11:31 PM IST
പേ​രാ​മ്പ്ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക്കാ​യ് അ​ട​ച്ച​പ്പോ​ള്‍ ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്കി​യ ക​നാ​ല്‍ റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് പ​ണി ത​ട​ഞ്ഞു.
ആ​ശു​പ​ത്രി​ക്ക് മു​ക​ളി​ലു​ള്ള മ​ല​യി​ല്‍ നി​ന്ന് ഒ​ലി​ച്ചു വ​രു​ന്ന മ​ഴ വെ​ള്ളം ക​നാ​ല്‍ റോ​ഡി​ലേ​ക്ക് തി​രി​ച്ച് വി​ട്ട​താ​ണ് ക​നാ​ല്‍ റോ​ഡ് ച​ളി​ക്കു​ള​മാ​വാ​ന്‍ കാ​ര​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു. ക​ല്ലോ​ട് കോ​ള​ജ് വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വൃ​ത്തി ത​ട​ഞ്ഞ​ത്.
തു​ട​ര്‍​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ എ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും ക​നാ​ൽ റോ​ഡി​ല്‍ ക്വാ​റി വെ​യ്‌​സ്റ്റ് ഉ​പ​യോ​ഗി​ച്ച് ഉ​ട​ൻ റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​താ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു. സ​മ​ര​ത്തി​ന് ഡി​സി​സി അം​ഗം വാ​സു വേ​ങ്ങേ​രി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജീ​വ​ന്‍ പാ​റാ​ട്ടു​പാ​റ, ബൂ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ബാ​ല​നാ​രാ​യ​ണ​ന്‍, മു​സ്ത​ഫ പാ​ര​ഡൈ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വൈ​കി​ട്ടോ​ടെ റോ​ഡി​ല്‍ ക്വാ​റി​വെ​യ്‌​സ്റ്റ് ഉ​പ​യോ​ഗി​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി.