പ​രീ​ക്ഷ വൈ​കു​ന്നു; പ്ര​തി​ഷേ​ധ​വു​മാ​യി അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, August 11, 2020 12:01 AM IST
മു​ക്കം: അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യും ന​ട​ത്താ​ത്ത​തി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ. നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ വൈ​കു​ന്ന​ത് മൂ​ലം മ​റ്റൊ​രു കോ​ഴ്സി​ന് ചേ​രാ​നോ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​ത് മൂ​ലം അ​ധ്യാ​പ​ക​രാ​യി സേ​വ​നം ചെ​യ്യാ​നോ ക​ഴി​യു​ന്നി​ല്ലെ​ന്ന് ഡി​എ​ൽ​എ​ഡ് (ഡി​പ്ലോ​മ ഇ​ൻ എ​ല​മെ​ന്‍റ​റി എ​ഡ്യു​ക്കേ​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള കോ​ഴ്സാ​ണി​ത്. വി​വി​ധ കോ​ള​ജു​ക​ൾ പു​തി​യ അ​ഡ്മി​ഷ​ൻ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രു​ടെ ആ​ശ​ങ്ക വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ഇ​നി​യും ന​ട​ത്താ​ത്ത​തി​നാ​ൽ പു​തി​യ കോ​ഴ്സി​ന് ചേ​രാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​തെ​ന്നും ഇ​തു​മൂ​ലം ത​ങ്ങ​ളു​ടെ ഒ​രു വ​ർ​ഷം ന​ഷ്ട​പ്പെ​ട്ടു പോ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.