കോഴിക്കോട്ട് 18 പു​തി​യ ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണു​ക​ള്‍
Tuesday, August 11, 2020 12:01 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 18 പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ കൂ​ടി പ്ര​ഖ്യാ​പി​ച്ചു.
കൂ​രാ​ച്ചു​ണ്ട് (മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും), ച​ക്കി​ട്ട​പാ​റ (വാ​ര്‍​ഡ് എ​ട്ടി​ലെ മു​തു​കാ​ട് അ​ങ്ങാ​ടി, ഒ​ന്ന്- പ​ന്നി​ക്കോ​ട്ടൂ​ര്‍, വാ​ര്‍​ഡ് 15 ലെ ​കൂ​വ്വ​പ്പൊ​യി​ല്‍ അ​ങ്ങാ​ടി, വാ​ര്‍​ഡ് 13 ലെ ​ചെ​മ്പ്ര അ​ങ്ങാ​ടി, വാ​ര്‍​ഡ് 18 ലെ ​ച​ക്കി​ട്ട​പാ​റ അ​ങ്ങാ​ടി), പേ​രാ​മ്പ്ര (വാ​ര്‍​ഡ് 17 ലെ ​നാ​ഗ​ത്ത് ഭാ​ഗം), കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ (വെ​ള്ളി​മാ​ട് കു​ന്ന് വാ​ര്‍​ഡ് മു​ഴു​വ​ൻ), തി​രു​വ​മ്പാ​ടി (ഒ​ന്‍​പ​ത് -മ​റി​യ​പ്പു​റം, പ​ത്താം വാ​ര്‍​ഡി​ലെ കൂ​ളി​പൊ​യി​ല്‍ ഭാ​ഗം തി​രു​വ​മ്പാ​ടി ടൗ​ണ്‍, താ​ഴെ തി​രു​വ​മ്പാ​ടി ടൗ​ണ്‍) , ച​ങ്ങ​രോ​ത്ത് (15-മു​തു​വ​ണ്ണാ​ച്ച, 14 പു​റ​വൂ​രി​ലെ റേ​ഷ​ന്‍ ക​ട, പ​ള്ളി ജം​ഗ്ഷ​ന്‍, ക​ടി​യ​ങ്ങാ​ട് പാ​ലം, വെ​ളു​ത്ത​പ​റ​മ്പ്, കൂ​നി​യോ​ട് റോ​ഡ് എ​ന്നീ ഭാ​ഗ​ങ്ങ​ൾ), പ​ന​ങ്ങാ​ട് ( ഏ​ഴ്-​പൂ​വ​മ്പാ​യി), ചെ​റു​വ​ണ്ണൂ​ര്‍ (14 നെ​ര​പ്പം), ന​ടു​വ​ണ്ണൂ​ര്‍ (എ​ട്ട്-​കാ​വു​ന്ത​റ ഈ​സ്റ്റ്), വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി (31-പു​തു​പ്പ​ണം), ഓ​മ​ശേ​രി (12 ക​ണി​യാ​ര്‍ ക​ണ്ടം, ഒ​ന്ന് -കൂ​ട​ത്താ​യി) എ​ന്നീ മേ​ഖ​ല​ക​ളാ​ണ് പു​തി​യ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍.
ചി​ല വാ​ര്‍​ഡു​ക​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
ക​ണ്ടെ​യ്ന്‍ മെ​ന്‍റ് സോ​ണ്‍ ഒ​ഴി​വാ​ക്കി​യ വാ​ര്‍​ഡു​ക​ൾ: മ​രു​തോ​ങ്ക​ര (മു​ഴു​വ​ന്‍ വാ​ര്‍​ഡും), ഓ​മ​ശേ​രി (ആ​റ്, 10,11,17), ചാ​ത്ത​മം​ഗ​ലം (17), ചേ​റോ​ട് (നാ​ല്,21), പേ​രാ​മ്പ്ര (മൂ​ന്ന്), ക​ക്കോ​ടി (12,7), പ​യ്യോ​ളി മു​ന്‍​സി​പ്പാ​ലി​റ്റി (20,31,32), പ​ന​ങ്ങാ​ട് (16,17), കൊ​യി​ലാ​ണ്ടി (33).