അ​പ​ക​ട​ത്തി​ൽപ്പെ​ട്ട വി​മാ​നം ക​വ​റി​ട്ടു മൂ​ടി; ബാ​ഗേ​ജ് ടെ​ർ​മി​ന​ലി​ലേ​ക്കു മാ​റ്റി
Tuesday, August 11, 2020 12:01 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ നി​ന്ന് ബാ​ഗേ​ജ് പു​റ​ത്തി​റ​ക്കി ടെ​ർ​മി​ന​ലി​ലേ​ക്കു മാ​റ്റി. വി​മാ​നം ക​വ​റി​ട്ട് മൂ​ടി. മേ​ഖ​ല​യി​ൽ കേ​ന്ദ്ര​സു​ര​ക്ഷ സേ​ന​യും എ​യ​ർ​ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ബാ​ഗേ​ജു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കാ​നു​ള​ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും ബാ​ഗേ​ജ് കൈ​മാ​റു​ക. വി​മാ​നം ക​വ​റി​ട്ട് മൂ​ടി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു മാ​റ്റി​ല്ല.​ബോ​യിം​ഗ് ക​ന്പ​നി അ​ധി​കൃ​ത​രും വി​മാ​ന പ​രി​ശോ​ധ​ന ന​ട​ത്തി. ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ ഡി​ജി​സി​എ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​വ​ർ എ​ടി​സി, എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി എ​ന്നി​വ​രി​ൽ നി​ന്നു മൊ​ഴി​യെ​ടു​ത്തു.