കോ​ഴി​ക്കോ​ട് രൂ​പ​ത​യി​ല്‍ അ​ഖ​ണ്ഡ ആ​രാ​ധ​ന​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, August 11, 2020 12:00 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളും സ​ന്യ​സ്ത ഭ​വ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യി 40 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന അ​ഖ​ണ്ഡ ആ​രാ​ധ​ന​യ്ക്ക് ആ​രം​ഭം കു​റി​ച്ചു. കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ഖ​ണ്ഡ ആ​രാ​ധ​ന ന​ട​ക്കു​ന്ന​ത്.
ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പ ബി​ഷ​പ് ഹൗ​സി​ല്‍ ആ​രം​ഭി​ച്ച അ​ഖ​ണ്ഡ ആ​രാ​ധ​ന രൂ​പ​ത​യി​ലെ മ​ല​പ്പു​റം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് എ​ന്നീ ഫൊ​റോ​ന​ക​ളി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും സ​ന്യ​സ്ത ഭ​വ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ​തി​നു​ശേ​ഷം ബി​ഷ​പ് ഹൗ​സി​ല്‍ സെ​പ്റ്റം​ബ​ര്‍ 17 ന് ​സ​മാ​പി​ക്കും . രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ന്യ​സ്ത ഭ​വ​ന​ങ്ങ​ളി​ലും ആ​യി 40 ദി​വ​സം തു​ട​ര്‍​ച്ച​യാ​യി പ്രാ​ര്‍​ത്ഥി​ക്കു​വാ​നു​ള്ള നി​മി​ഷ​ങ്ങ​ളാ​ണ് ഈ ​ആ​രാ​ധ​ന യ​ജ്ഞം മു​ന്നോ​ട്ട് വെ​യ്ക്കു​ന്ന​ത്.
പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ള്‍​ക്കും മ​ഹാ​മാ​രി​ക​ള്‍​ക്കും മു​ന്നി​ല്‍ പ​ത​റാ​തെ പ്ര​ത്യാ​ശ​യോ​ടെ കൂ​ടി, വി​ശ്വാ​സ​ത്തോ​ടെ ജീ​വി​ക്കു​വാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും സാ​ധി​ക്ക​ട്ടെ എ​ന്ന നി​യോ​ഗ​മാ​ണ് ഈ ​അ​ഖ​ണ്ഡ ആ​രാ​ധ​ന​യു​ടെ ല​ക്ഷ്യം.