എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഇ​ല്ലാ​തെ ഭ​ര​ണസ​മി​തി​യോ​ഗം ചേ​ര്‍​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം
Monday, August 10, 2020 11:54 PM IST
താ​മ​ര​ശേ​രി: എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കാതെ ഭ​ര​ണ സ​മി​തി യോ​ഗം ചേ​ര്‍​ന്ന് അ​ജ​ണ്ട അം​ഗീ​ക​രി​ച്ച​തി​ല്‍ എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​ര​മി​ല്ലാ​തെ ഷോ​പ്പിം​ഗ് മാ​ളി​നാ​യി ത​റ​ക്ക​ല്ലി​ടാ​ന്‍ തീ​രു​മാ​നി​ച്ച​താ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച യോ​ഗ​ത്തി​നാ​യി കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ എ​ല്ലാ​രും എ​ത്തി​യി​രു​ന്നു.
ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ പോ​ലും ആ​യി​ട്ടി​ല്ലാ​ത്ത ഷോ​പ്പിം​ഗ് മാ​ള്‍ പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ടു​ന്ന​ത് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്യ്തു. തു​ട​ര്‍​ന്ന് ഭ​ര​ണ പ​ക്ഷ അം​ഗ​ങ്ങ​ള്‍ പ്ര​സി​ഡ​ന്‍റിന്‍റെ മു​റി​യി​ല്‍ പോ​യി യോ​ഗം ചേ​ര്‍​ന്നു. എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ സെ​ക്ര​ട്ട​റി​യോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും യോ​ഗം ചേ​ര്‍​ന്ന അ​ജ​ണ്ട അം​ഗീ​ക​രി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ത് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്യു​ക്ക​യും സെ​ക്ര​ട്ട​റി​യെ ത​ട​ഞ്ഞുവ​യ്ക്കു​ക​യും ചെ​യ്തു. ഏ​ക​പ​ക്ഷീ​യ​മാ​യി എ​ല്‍​ഡി​എ​ഫ് അം​ഗ​ളെ പ​ങ്കെ​ടു​പ്പി​ക്കാ​തെ ന​ട​ന്ന യോ​ഗ​ത്തി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നീ​തി​പൂ​ര്‍​വ്വ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പ് മ​ന്ത്രി, പ​ഞ്ചാ​യ​ത്ത് ഡ​യ​ര​ക്ട​ര്‍, ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്നും എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ എ.​പി. മു​സ്ത​ഫ, ജ​യേ​ഷ്, ബി​ന്ദു ആ​ന​ന്ദ്, ഷൈ​ല​ജ, ര​ത്ന​വ​ല്ലി, ഒ.​കെ. അ​ഞ്ചു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.