മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ നാ​ട്ടു​കാ​രും വ​നം വ​കു​പ്പ​ധി​കൃ​ത​രും തി​രി​ച്ചു​വി​ട്ടു
Monday, August 10, 2020 11:53 PM IST
താ​മ​ര​ശേ​രി:​ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചോ​യോ​ട് കൊ​ള​മ​ല​യി​ല്‍ നി​ന്നും വീ​ടു​ക​ള്‍​ക്കും വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​യെ​ത്തി​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ര്‍​ന്ന് തി​രി​ച്ചുവി​ട്ടു.
ക​ക്കാ​ട് വ​ന​ത്തി​ല്‍ നി​ന്നാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ഉ​ണ്ടാ​കുന്ന​ത്. മ​ല​യി​ല്‍ നി​ന്നും ഒ​ലി​ച്ചി​റ​ങ്ങി വ​രു​ന്ന മ​ല​വെ​ള്ളം മ​ല​ഞ്ചേ​രു​വി​ലെ നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി​രു​ന്നു. പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത് വ​രി​ക​യാ​യി​രു​ന്നു. വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി​യി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ മ​ല​വെ​ള്ളം ക​ട​ത്തി വി​ട്ടു കൊ​ണ്ടാ​ണ് നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ര്‍​ന്ന് വീ​ടു​ക​ള്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്.
വാ​ര്‍​ഡ് അംഗം പി.​സി. തോ​മ​സ്, മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് വി.​കെ. മൊ​യ്തു മു​ട്ടാ​യി, സെ​ക്ര​ട്ട​റി എം.​കെ. സ​മ​ദ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലാ​ണ് മ​ല​വെ​ള്ളം തി​രി​ച്ചു വി​ട്ട​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി മ​ഴ​ക്കാ​ല​ത്തു പ്ര​ദേ​ശ​ത്തു ഈ ​പ്ര​ശ്‌​നം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.
നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ജീ​വ​നു​ക​ള്‍​ക്കും ഭീ​ഷ​ണി​യാ​യ ഈ ​പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.