കാ​ല​വ​ര്‍​ഷം: ക്യാ​മ്പു​ക​ളി​ലു​ള്ള​ത് 524 പേ​ര്‍
Monday, August 10, 2020 11:53 PM IST
കോ​ഴി​ക്കോ​ട്: കാ​ല​വ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് ആ​രം​ഭി​ച്ച ജി​ല്ല​യി​ലെ 28 ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ളി​ലാ​യി 524 പേ​ര്‍. കൊ​യി​ലാ​ണ്ടി (നാ​ല് ക്യാ​മ്പു​ക​ള്‍), കോ​ഴി​ക്കോ​ട് (12), വ​ട​ക​ര (10), താ​മ​ര​ശേ​രി (ര​ണ്ട്) എ​ന്നി​ങ്ങ​നെ​യാ​ണ് ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മ​ഴ അ​ല്‍​പ്പം മാ​റി​നി​ന്ന​തോ​ടെ ചി​ല ക്യാ​മ്പു​ക​ളി​ലു​ള്ള​വ​ര്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​ട്ടു​ണ്ട്. കാ​ല​വ​ര്‍​ഷം ശ​ക്തി പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് നി​ല​വി​ല്‍ നാ​ല് ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
86 പേ​രാ​ണ് നാ​ല് ക്യാ​മ്പു​ക​ളി​ലാ​യി ഉ​ള്ള​ത്. ബാ​ലു​ശേ​രി മ​ര്‍​ക​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ക്യാ​മ്പി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​രാ​ണ് ഉ​ള്ള​ത്. കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ക്ക​യം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ആ​രം​ഭി​ച്ച ക്യാ​മ്പി​ല്‍ 11 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 54 പേ​രാ​ണ് ഉ​ള്ള​ത്. മൂ​ടാ​ടി ന​സ്ര​ത്തു​ല്‍ മ​ദ്ര​സ​യി​ല്‍ ആ​രം​ഭി​ച്ച ക്യാ​മ്പി​ല്‍ അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 14 പേ​രാ​ണ് ഉ​ള്ള​ത്. ഗോ​പാ​ല​പു​രം ഗോ​ഖ​ലെ യു പി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ക്യാ​മ്പി​ല്‍ ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 12 പേ​രാ​ണ് ഉ​ള്ള​ത്. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഇ​തു​വ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ 14 വി​ല്ലേ​ജു​ക​ളി​ലാ​യി 90 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും നാ​ല് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ അ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ത​ഹ​സി​ല്‍​ദാ​ര്‍ കെ ​ഗോ​കു​ല്‍ ദാ​സ് അ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ ഏ​ഴ് വി​ല്ലേ​ജു​ക​ളി​ലാ​യി 12 ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 130 പേ​രാ​ണ് വി​വി​ധ പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റി​യ​ത്. മ​ഴ​ക്കെ​ടു​തി​യി​ല്‍ താ​ലൂ​ക്കി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 20 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. മാ​വൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ല്‍ ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ നാ​ല് പേ​രെ​യാ​ണ് ക്യാ​മ്പി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ച​ത്. തെ​ങ്ങി​ല​ക്ക​ട​വ് മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 13 പേ​രെ​യും മാ​വൂ​ര്‍ ജി​എം​യു​പി സ്‌​കൂ​ളി​ല്‍ ആ​റ് കു​ടും​ബ​ത്തി​ലെ 13 പേ​രെ​യും ക​ച്ചേ​രി​ക്കു​ന്ന് അം​ഗ​ന്‍​വാ​ടി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ എ​ഴ് പേ​രെ​യും വ​ള​യ​ന്നൂ​ര്‍ ജി​യു​പി​എ​സി​ല്‍ ഒ​രു കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള നാ​ല് പേ​രു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.
പെ​രു​വ​യ​ല്‍ വി​ല്ലേ​ജി​ല്‍ ചെ​റു​കു​ള​ത്തു​ര്‍ എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി എ​ട്ട് പേ​രും, ചെ​റു​കു​ള​ത്തു​ര്‍ വെ​സ്റ്റ് അങ്കണവാ​ടി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​രു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​ട​ലു​ണ്ടി വി​ല്ലേ​ജി​ല്‍ വ​ട്ട​പ്പ​റ​മ്പ ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ട്. ഒ​ള​വ​ണ്ണ വി​ല്ലേ​ജി​ലെ കൊ​ടി​നാ​ട്ടു​മു​ക്ക് ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ​യാ​ണ് മാ​റ്റി താ​മ​സി​പ്പി​ച്ച​ത്.
കു​റ്റി​ക്കാ​ട്ടൂ​ര്‍ വി​ല്ലേ​ജി​ല്‍ പൈ​ങ്ങോ​ട്ടു​പു​റം തി​രു​ത്തി​മ്മ​ല്‍ അം​ഗ​ന​വാ​ടി​യി​ല്‍ മൂ​ന്ന് കു​ടും​ബ​ത്തി​ല്‍ നി​ന്നാ​യി 11 പേ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചു. വേ​ങ്ങേ​രി വി​ല്ലേ​ജി​ല്‍ ഗ​വ.പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ 15 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 53 പേ​ര്‍ താ​മി​സി​ക്കു​ന്നു​ണ്ട്. പ്രോ​വി​ഡ​ന്‍​സ് കോ​ള​ജി​ലെ ക്യാ​മ്പി​ല്‍ ര​ണ്ട് പേ​രെ​യാ​ണ് മാ​റ്റി പാ​ര്‍​പ്പി​ച്ച​ത്. ക​ക്കോ​ടി വി​ല്ലേ​ജി​ല്‍ പ​ടി​ഞ്ഞാ​റ്റു​മു​റി ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഒ​രു കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള നാലു പേ​രും താ​മ​സി​ക്കു​ന്നു​ണ്ട്. വ​ട​ക​ര താ​ലൂ​ക്കി​ല്‍ 10 ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്.
67 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 251 പേ​രാ​ണ് ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. 1,855 കു​ടും​ബ​ങ്ങ​ളി​ലെ 7,114 പേ​ര്‍ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി. മ​രു​തോ​ങ്ക​ര നെ​ല്ലി​ക്കു​ന്ന് ഷെ​ല്‍​ട്ട​ര്‍, മ​രു​തോ​ങ്ക​ര ഒ​ന്നാം വാ​ര്‍​ഡ് അ​ങ്ക​ണ​വാ​ടി, ആ​റാം വാ​ര്‍​ഡ് അ​ങ്ക​ണ​വാ​ടി, ഒ​ഞ്ചി​യം അ​ങ്ക​ണ​വാ​ടി, തി​നൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്, വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്, ചോ​റോ​ട് എ​ര​പു​രം എം​എ​ല്‍​പി സ്‌​കൂ​ള്‍, ചെ​ക്യാ​ട് ജാ​തി​യേ​രി എം​എ​ല്‍​പി സ്‌​കൂ​ള്‍, തോ​ട​ന്നൂ​ര്‍ എം​എ​ല്‍​പി സ്‌​കൂ​ള്‍, മ​ണി​യൂ​ര്‍ എം​എ​ച്ച്ഇ​എ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ളു​ള്ള​ത്.
താ​മ​ര​ശേ​രി താ​ലൂ​ക്കി​ല്‍ തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി, ക​ട്ടി​പ്പാ​റ വി​ല്ലേ​ജു​ക​ളി​ലെ മൂ​ന്ന് ക്യാ​മ്പു​ക​ളി​ലാ​യി 53 കു​ടു​ബ​ങ്ങ​ളി​ലെ 149 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട സാ​ധ്യ​ത​യൊ​ഴി​ഞ്ഞ​തി​നാ​ല്‍ കോ​ട​ഞ്ചേ​രി ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന വെ​ണ്ടേ​ക്കും​പൊ​യി​ല്‍ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ നി​ന്നു​ള്ള 28 കു​ടും​ബ​ങ്ങ​ളി​ലെ 82 പേ​ര്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. 260 കു​ടും​ബ​ങ്ങ​ളി​ലെ 815 പേ​രാ​ണ് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ശി​വ​പു​രം വി​ല്ലേ​ജി​ല്‍ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു വീ​ണു. ഇ​യ്യാ​ട് നീ​ല​ഞ്ച​രി വേ​ണു​വി​ന്‍റെ വീ​ടി​ന്‍റെ ഓ​ടു​മേ​ഞ്ഞ മേ​ല്‍​ക്കൂ​ര​യാ​ണ് ത​ക​ര്‍​ന്ന​ത്. ഇ​തോ​ടെ കാ​ല​വ​ര്‍​ഷ​ത്തി​ല്‍ താ​ലൂ​ക്കി​ലെ 18 വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്. വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന​തി​ലൂ​ടെ 15 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.
താ​ലൂ​ക്കി​ല്‍ വെ​ള്ളം ക​യ​റി​യ പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ഴ കു​റ​ഞ്ഞ​തി​നാ​ല്‍ വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി​യി​ട്ടു​ണ്ട്.