കു​ന്ന​മം​ഗ​ലം മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ യാ​ഥാ​ര്‍​ത്ഥ്യ​മാ​യി
Monday, August 10, 2020 11:53 PM IST
കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കു​ന്നമം​ഗ​ലം മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച​തോ​ട് കൂ​ടി കു​ന്നമം​ഗ​ല​ത്തു​കാ​രു​ടെ ദീ​ര്‍​ഘ​കാ​ല​ത്തെ സ്വ​പ്ന​മാ​ണ് യാ​ഥാ​ര്‍​ത്ഥ്യ​മാ​യ​ത്. കേ​ര​ള​ത്തി​ലെ ഏ​ക സ​ബ് താ​ലൂ​ക്ക് ആ​സ്ഥാ​ന​വും നാ​ഷ​ണ​ല്‍ ഹൈ​വേ 766 ലെ ​സു​പ്ര​ധാ​ന ജം​ഗ്ഷ​നും ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​വു​മാ​യ കു​ന്ദ​മം​ഗ​ല​ത്ത് ഒ​രു മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ ഇ​ല്ലാ​ത്ത​ത് വ​ലി​യൊ​രു പോ​രാ​യ്മ​യാ​യി​രു​ന്നു.
വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​റ്റ​പ്പെ​ട്ടു നി​ല്‍​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഒ​രു മേ​ല്‍​ക്കൂ​ര​യ്ക്കു കീ​ഴി​ല്‍ കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഒ​രു​ക്കി​യ​ത്. പി.​ടി.​എ റ​ഹീം എം​എ​ല്‍​എ​യു​ടെ അ​ഭ്യ​ര്‍​ത്ഥ​ന പ്ര​കാ​രം വി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ പ്ര​സി​ഡ​ന്‍റായ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് കു​ന്നമം​ഗ​ല​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് 50 സെ​ന്‍റ് സ്ഥ​ലം ല​ഭ്യ​മാ​ക്കി​യ​ത്. മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ന് 577 ച​തു​ര​ശ്ര മീ​റ്റ​ര്‍ വീ​തം വി​സ്തൃ​തി​യു​ള്ള അ​ഞ്ച് നി​ല​ക​ളാ​ണ് ഉ​ള്ള​ത്.
ഒ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ​ത്തി​ല്‍ സി​വി​ല്‍ ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 3,59,27,595 ചെ​ല​വാ​യി​ട്ടു​ണ്ട് കൂ​ടാ​തെ ലി​ഫ്റ്റ് സ​ജ്ജീ​ക​ര​ണ​ത്തി​നാ​യി 25 ല​ക്ഷം രൂ​പ​യാ​ണ് വി​നി​യോ​ഗി​ച്ച​ത്. കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ​ത്തി​നാ​യി 4.20 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.
കെ​ട്ടി​ട​ത്തി​ലെ സി​വി​ല്‍ പ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി 2,64, 19,000 ചെ​ല​വ​ഴി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ മൊ​ത്തം വി​സ്തൃ​തി 2956 മീ​റ്റ​ര്‍ സ്‌​ക്വ​യ​ര്‍ ആ​ണ്. എ​ല്ലാ നി​ല​ക​ളി​ലും സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും പ്ര​ത്യേ​കം ടോ​യ്‌ലറ്റ് സൗ​ക​ര്യം, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ടോ​യ്‌ല​റ്റ് എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഫ​യ​ര്‍ സ്റ്റെ​യ​ര്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടു സ്റ്റെ​യ​ര്‍ റൂം, ​ലോ​ബി, പാ​സേ​ജ് എ​ന്നി​വ​യും കെ​ട്ടി​ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും പാ​ര്‍​ക്കിം​ഗി​നു​മാ​യി ഇ​പ്പോ​ള്‍ സ​ബ് താ​ലൂ​ക്ക് പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ കോ​മ്പൗ​ണ്ട് വ​ഴി​യാ​ണ് ഗേ​റ്റ് നി​ര്‍​മി​ക്കു​ന്ന​ത്.
ഇ​വി​ടെ ബാ​ക്കി​യു​ള്ള സ്ഥ​ലം ടൈ​ല്‍ പാ​കി പാ​ര്‍​ക്കിം​ഗി​നും സൗ​ക​ര്യ​പ്പെ​ടു​ത്തും.