ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡ് ത​ക​ർ​ന്ന​ത് എ​ട്ടി​ട​ങ്ങ​ളി​ൽ
Monday, August 10, 2020 11:53 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് ക​ക്ക​യം വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ ഡാം ​സൈ​റ്റ് റോ​ഡ് ത​ക​ർ​ന്ന​ത് എ​ട്ടി​ട​ങ്ങ​ളി​ൽ.​ഏ​ഴാം പാ​ലം ആ​രം​ഭി​ക്കു​ന്ന ഭാ​ഗം മു​ത​ൽ ക​ക്ക​യം വാ​ലി തു​ട​ങ്ങി​യു​ള്ള എ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ​പ്പെ​ട്ടി ഒ​ഴു​കി​യെ​ത്തി​യ വ​ൻ​ക​ല്ലു​ക​ളും മ​ണ്ണും മ​ര​ങ്ങ​ളും നി​റ​ഞ്ഞ് റോ​ഡ് പാ​ടെ ത​ക​ർ​ന്ന​ത്.​കൂ​ടാ​തെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​വും ക​ക്ക​യം വാ​ലി​ഭാ​ഗ​ത്ത് ഇ​ടി​ച്ചി​ലു​ണ്ടാ​യി. താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വൃ​ത്തി മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ക​യാ​ണ്.

ചി​ല സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് പൂ​ർ​ണ്ണ​മാ​യും ഇ​ല്ലാ​തെ​യാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഈ ​മേ​ഖ​ല​യി​ൽ മ​ഴ കു​റ​വാ​യി​രു​ന്ന​ത് റോ​ഡി​ൻ്റെ പ്ര​വൃ​ത്തി​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടി​യി​ട്ടു​ണ്ട്.