ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി: അ​പേ​ക്ഷാ തീ​യ​തി നീ​ട്ട​ണം: യൂ​ത്ത് ലീ​ഗ്
Sunday, August 9, 2020 11:51 PM IST
കോ​ഴി​ക്കോ​ട്: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള തീ​യ​തി ഒ​രു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ട​ണ​മെ​ന്നും അ​പേ​ക്ഷാ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നും മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്.
14-വ​രെ ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നാ​ണ് നി​ര്‍​ദ്ദേ​ശം. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​സ​മ​യ​പ​രി​ധി അ​പ​ര്യാ​പ്ത​മാ​ണ്. അ​പേ​ക്ഷാ സ​മ​ര്‍​പ്പ​ണ​ത്തി​ന് നി​ര​വ​ധി രേ​ഖ​ക​ള്‍ വി​ല്ലേ​ജ് ഓ​ഫീ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, കു​ടും​ബ​ശ്രീ സി​ഡി​എ​സ്, മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ്, സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് സം​ഘ​ടി​പ്പി​ക്കേ​ണ്ട​തു​ണ്ട്.
ഇ​വ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം സം​ഘ​ടി​പ്പി​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്നും ഫി​റോ​സ് പ്ര​സ്താ​വ​ന​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.