പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി
Sunday, August 9, 2020 11:51 PM IST
കോ​ഴി​ക്കോ​ട്: വി​പ​ണി​യി​ല്‍ ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂപ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ ക​ട​ത്തി​യ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. പു​തി​യ​ങ്ങാ​ടി കു​ഞ്ഞി​മൊ​യ്തീ​ന്‍ തൊ​ടി സ​ഫീ​ര്‍ ,പി​വി ഹൗ​സി​ല്‍ ഹാ​ഷിം എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​സി​പി സു​ജി​ത്ത് ദാ​സി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം സൗ​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ എ.​ജെ. ബാ​ബു​വി​ന്‍റെ കീ​ഴി​ലു​ള്ള ക്രൈം ​സ്ക്വാ​ഡും ന​ല്ല​ളം സി​ഐ സു​രേ​ഷ് കു​മാ​റും ചേ​ര്‍​ന്നാ​ണ് അ​രീ​ക്കാ​ട് നി​ന്നും 6,000 പാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. ആ​ഡം​ബ​ര കാ​റി​ലാ​ണ് ല​ഹ​രി ക​ട​ത്തി​യി​രു​ന്ന​ത്.
അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഇ.​മ​നോ​ജ് , കെ.​അ​ബ്ദു​റ​ഹി​മാ​ന്‍ , കെ.​കെ. ര​മേ​ശ് ബാ​ബു ,സി.​കെ.​സു​ജി​ത്ത്, ന​ല്ല​ളം സ​റ്റേ​ഷ​നി​ലെ എ​സ്ഐ ര​ഘു​കു​മാ​ർ, അ​രു​ണ്‍ ഘോ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.