ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ബാ​ധ: പേ​രാ​മ്പ്ര​യി​ൽ കോ​ൺ​ഗ്ര​സ് ജാ​ഗ്ര​താ സ​മ​ര​ത്തി​ന്
Sunday, August 9, 2020 11:51 PM IST
പേ​രാ​ന്പ്ര: പേ​രാ​മ്പ്ര​യി​ലെ ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഒ​രു രോ​ഗി​ക്കും ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കും അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടും മ​തി​യാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തി​രു​ന്ന​തി​നെ​തി​രെ സ​മ​ര പ്ര​ഖ്യാ​പ​ന​വു​മാ​യി പേ​രാ​മ്പ്ര​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്.
ര​ണ്ടു വാ​ർ​ഡു​ക​ളും പേ​രാ​മ്പ്ര പ​ട്ട​ണ​വും അ​ട​ച്ചി​ടേ​ണ്ടി വ​ന്നി​ട്ടും ആ​ശു​പ​ത്രി​യി​ൽ ബ​ന്ധ​പ്പെ​ട്ട നൂ​റു ക​ണ​ക്കി​നാ​ളു​ക​ളെ ക​ണ്ടെ​ത്താ​നോ ടെ​സ്റ്റ് ന​ട​ത്താ​നൊ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യ്ക്കെ​തി​രെ പേ​രാ​മ്പ്ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജാ​ഗ്ര​താ സ​മ​രം ന​ട​ത്താ​നാ​ണു തീ​രു​മാ​നി​ച്ച​ത്.