കാ​ല​വ​ർ​ഷം: ജി​ല്ല​യി​ൽ 37 ക്യാ​മ്പു​ക​ളി​ലാ​യി 699 പേ​ർ
Sunday, August 9, 2020 11:50 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് 37 ക്യാ​മ്പു​ക​ളി​ലാ​യി 699 പേ​രെ മാ​റ്റി​പ്പാ​ർ​പി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​യി പ്ര​ത്യേ​കം ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​മു​ള്ള ക്യാ​മ്പു​ക​ള്‍ തയാ​റാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രെ ട്രീ​ന്‍റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. മ​ഴ​ക്കെ​ടു​തി​ക​ളി​ല്‍ നാ​ല് താ​ലൂ​ക്കു​ക​ളി​ലാ​യി 50 ല​ക്ഷം രൂ​പ​യു​ടെ പ്രാ​ഥ​മി​ക നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.​കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ 11 വി​ല്ലേ​ജു​ക​ളി​ലാ​യി 20 ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
താ​മ​ര​ശേ​രി താ​ലൂ​ക്കി​ല്‍ തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി, ക​ട്ടി​പ്പാ​റ വി​ല്ലേ​ജു​ക​ളി​ലെ മൂ​ന്ന് ക്യാ​മ്പു​ക​ളി​ലാ​യി 53 കു​ടു​ബ​ങ്ങ​ളി​ലെ 149 പേ​രാ​ണു​ള്ള​ത്. പു​തി​യ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ഞാ​യ​റാ​ഴ്ച താ​ലൂ​ക്കി​ല്‍ മൂ​ന്ന് വീ​ടു​ക​ള്‍ ഭാ​ഗി​ക​യാ​യി ത​ക​ര്‍​ന്നു. വീ​ടി​ന് മു​ക​ളി​ല്‍ ക​വു​ങ്ങ് വീ​ണു ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. കോ​ട​ഞ്ചേ​രി മ​രു​തി​ലാ​വ്, വ​ട​ക്കേ​ത്ത​റ കു​ഞ്ഞു​മു​ഹ​മ്മ​ദ്, നെ​ല്ലി​പ്പൊ​യി​ല്‍ പാ​റ​ക്ക​ല്‍ മു​ഹ​മ്മ​ദ്, ഉ​ണ്ണി​കു​ളം ചെ​യി​മ​ഠം മൊ​യ്തീ​ന്‍​കു​ട്ടി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്. പാ​റ​ക്ക​ല്‍ മു​ഹ​മ്മ​ദി​നാ​ണ് ക​വു​ങ്ങ് വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണ് പ​രി​ക്കേ​റ്റ​ത്.