ആ​ന​ക്ക​ല്ലുമ്പാ​റ മ​ല​യോ​ര​ത്തെ ക്വാറി ഭീഷണിയാവുന്നു
Sunday, August 9, 2020 11:50 PM IST
കൂ​ട​ര​ഞ്ഞി: ആ​ന​ക്ക​ല്ലും​മ്പാ​റ ക​രി​ങ്ക​ൽ ക്വാ​റി​സ്ഥി​തി ചെ​യ്യു​ന്ന മ​ല​യോ​ര​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ. ഇ​തേ​തു​ട​ർ​ന്ന് കൂ​മ്പാ​റ പു​ഴ​യു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ സു​ര​ക്ഷ ഭീ​ഷണി ​നേ​രി​ടു​ക​യാ​ണ്.​

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ആ​ന​ക്ക​ല്ലു​മ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി വ​ന്ന​തി​ത് ശേ​ഷ​മാ​ണ് ഉ​രു​ൾപൊ​ട്ട​ലും ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ആ​ന​ക്ക​ല്ലുമ്പാ​റ ക്വാ​റി​വി​രു​ദ്ധ ആ​ക്ഷ​ൻ ക​മ്മ​ിറ്റി ആ​രോ​പി​ച്ചു. ക്വാ​റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തി​ശേ​ഷം എ​ല്ലാ മ​ഴ​ക്കാ​ല​ത്തും സ​ർ​ക്കാ​ർ അ​ധി​കാ​രി​ക​ൾ സ്വ​ന്തം വീ​ട്ടി​ൽ നി​ന്നും ജ​ന​ങ്ങ​ളോ​ട് മാ​റി താ​മ​സി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് .70 ഡി​ഗ്രി​യി​ൽ കൂ​ടു​ത​ൽ ചെ​രി​വു​ള്ള പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി നി​ർ​ത്ത​ൽ ചെ​യ്യു​ന്ന​തി​ന് പ​ക​രം ജ​ന​ങ്ങ​ളോ​ട് ഒ​ഴി​ഞ്ഞ് പോ​കാ​ൻ പ​റ​യു​ന്ന​തി​ൽ ക്വാ​റി​വി​രു​ദ്ധ ആ​ക്ഷ​ൻ ക​മ്മ​ിറ്റി പ്ര​തി​ഷേ​ധി​ച്ചു.

മ​ഹാ​മാ​രി നേ​രി​ടു​ന്ന ഈ ​അ​വ​സ്ഥ​യി​ൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രെ​യും വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നും അ​ധി​കാ​രി​ക​ൾ ഒ​രി​ക്കി കൊ​ടു​ക്കാ​തെ മാ​റി താ​മ​സി​ക്കാ​ൻ പ​റ​യു​ന്ന​ത് ക്വാ​റി ഉ​ട​മ​ക​ളെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യി​ട്ടാ​ണ​ന്നും എ​ത്ര​യും വേ​ഗം ക്വാ​റി​യു​ടെ അ​വ​സാ​നി​പ്പി​ക്കു​യാ​ണ് വേ​ണ്ട​തെ​ന്നും അ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​ക്ഷ​ൻ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ആ​ക്ഷ​ൻ ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ, വി​ത്സ​ൺ പു​ല്ലു​വേ​ലി, അ​ഹ​മ്മ​ദ് കു​ട്ടി പാ​ല​ക്ക​ത്തൊ​ടി, ഫൈ​സ​ൽ ,റ​ഫീ​ക്ക്, ജോ​ളി പൈ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു.