ക​ക്ക​യം വ​ന​മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ: ഡാം ​സൈ​റ്റ് റോ​ഡ് ത​ക​ർ​ന്നു
Saturday, August 8, 2020 11:05 PM IST
കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ക​ക്ക​യം വ​ന​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലു​ക​ളി​ൽ ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡ് ത​ക​ർ​ന്നു. റോ​ഡി​ലെ ഏ​ഴാം പാ​ലം മ​ണ്ണ​നാ​ൽ ഭാ​ഗ​ത്തെ റോ​ഡി​ലൂ​ടെ വ​ൻ പാ​റ​ക്ക​ല്ലു​കൂ​ട്ട​ങ്ങ​ളും മ​ണ്ണും ചെ​ളി​യും ഒ​ഴു​കി​യെ​ത്തി പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലെ​യും റോ​ഡ് പാ​ടെ ത​ക​ർ​ന്നു. വ​ന​മേ​ഖ​ല​യി​ലെ ബി​ബി​സി​ക്ക് താ​ഴെ​യും, ക​ക്ക​യം വാ​ലി ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ടി​ട​ത്താ​ണ് ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​യ​ത്. ഇ​തോ​ടെ ഡാം ​സൈ​റ്റി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ഡാം ​മേ​ഖ​ല ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്തു.​ഡാം സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ,പോ​ലീ​സ് ,ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, കെ​എ​സ്ഇ​ബി. ജീ​വ​ന​ക്കാ​ര​ട​ക്കം ഇ​രു​പ​തോ​ളം പേ​ർ ഡാം ​സൈ​റ്റി​ൽ കു​ടു​ങ്ങി.

ഡാം ​റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ൻ മ​ണ്ണ​നാ​ൽ സ്ക​റി​യാ​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് ഉ​രു​ൾ​പ്പൊ​ട്ടി​യെ​ത്തി​യ വെ​ള്ള​വും പാ​റ​ക്ക​ല്ലു​ക​ളും ഒ​ഴു​കി​യ​ത്. വീ​ടി​ന് സ​മീ​പ​മു​ള്ള പു​ക​പ്പു​ര ന​ശി​ച്ചു. വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​വും, മു​റ്റം, ഗേ​റ്റ്, മ​തി​ൽ എ​ന്നി​വ​ക്കും നാ​ശം സം​ഭ​വി​ച്ചു. ഇ​വി​ടെ​യു​ള്ള നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്. അ​നൂ​പ് ചി​റ​പ്പു​റ​ത്ത്, ബൈ​ജു പ​ത്താ​ട​ൻ, രാ​ജീ​വ് പ​ള്ള​ത്തു​കാ​ട്ടി​ൽ, സ​ജി കൊ​ച്ചു​പു​ര, അ​ബ്രാ​ഹം പാ​ലാ​ട്ടി, ജോ​സ​ഫ് കൊ​ച്ചു​പു​ര, ഒ​ന്നാം പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള സ്രാ​മ്പി​ക്ക​ൽ സൂ​പ്പി, മു​ഹ​മ്മ​ദ് പി​ച്ച​ൻ​വീ​ട് തു​ട​ങ്ങി​യ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ​ക്കാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. മൂ​ന്ന് വൈ​ദ്യു​തി ക്കാ​ലു​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ക​രാ​റി​ലാ​യി.​ഡാം റോ​ഡി​ൽ ഗ​താ​ഗ​തം താ​ത്ക്കാ​ലി​ക​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ൻ ബാ​ലു​ശേ​രി പി​ഡ​ബ്ല്യൂ​ഡി.​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ജ​ൽ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ചു​ള്ള പ്ര​വൃ​ത്തി ന​ട​ത്തി​വ​രി​ക​യാ​ണ്.

ഭീ​ഷ​ണി നേ​രി​ടു​ന്ന ഒ​ന്നാം പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഒ​ൻ​പ​ത് കു​ടും​ബ​ങ്ങ​ളെ വാ​ർ​ഡ് മെം​ബ​ർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു.​മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ ക​ക്ക​യം അ​മ്പ​ല​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലെ ഒ​ൻ​പ​ത് കു​ടും​ബ​ങ്ങ​ളെ ക​ക്ക​യം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പാ​രീ​ഷ് ഹാ​ളി​ൽ ആ​രം​ഭി​ച്ച ക്യാ​മ്പി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ​യും ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ മ​റ്റ് പ​രി​ശോ​ധ​ന​യും ചി​കി​ത്സ​ക​ളും ക​ക്ക​യം മെ​ഡി​ൽ ഓ​ഫീ​സ​ർ ഡോ. ​ഷാ​രോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്. കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ കെ. ​ഗോ​ഗു​ൽ​ദാ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​അ​മ്മ​ദ്, വാ​ർ​ഡ് മെം​ബ​ർ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, പ​ഞ്ചാ​യ​ത്ത് സ്ഥി​രം മി​തി​യം​ഗ​ങ്ങ​ളാ​യ വി​ൻ​സി തോ​മ​സ്, ജോ​സ് വെ​ളി​യ​ത്ത്, സി​നി ജി​നോ, സ​രീ​ഷ് ഹ​രി​ദാ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​അ​ബ്ദു റ​ഹിം എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി.