മ​ഴ ക​ന​ക്കു​ന്നു; ആ​ശ​ങ്ക ഒ​ഴി​യാ​തെ മ​ല​യോ​ര മേ​ഖ​ല
Saturday, August 8, 2020 11:05 PM IST
കൂ​രാ​ച്ചു​ണ്ട്: മ​ഴ ക​ന​ത്ത​തോ​ടെ പ്ര​ള​യം ,മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ ആ​ശ​ങ്ക ഒ​ഴി​യാ​തെ മ​ല​യോ​ര മേ​ഖ​ല. പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത്തെ​ട്ടാം​മൈ​ൽ, ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ, വ​ട്ട​ച്ചി​റ, ക​ല്ലാ​നോ​ട് ,കാ​റ്റു​ള്ള​മ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത് .തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്യു​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ പ​ല​തും വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന നി​ല​യി​ലാ​യി​ട്ടു​ണ്ട്.

വ​ട്ട​ച്ചി​റ, മ​ണ്ണൂ​പ്പൊ​യി​ൽ, പു​ളി​വ​യ​ൽ, ഓ​ഞ്ഞി​ൽ, വെ​ങ്കി​ട്ട​താ​ഴെ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ പ​ല​തും ഭാ​ഗീ​ക​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ്ര​ള​യം, മ​ണ്ണി​ടി​ച്ചി​ൽ ഭീ​ക്ഷ​ണി​ക​ളും നേ​രി​ടു​ന്നു​ണ്ട്. ഇ​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കാ​നാ​യി പ​ഞ്ചാ​യ​ത്തി​ലെ ക​ക്ക​യം, കൂ​രാ​ച്ചു​ണ്ട്, ക​ല്ലാ​നോ​ട് ,ക​രി​യാ​ത്തും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്യാ​മ്പു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.