കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ തേ​വ​ർ​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി
Saturday, August 8, 2020 11:04 PM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ തേ​വ​ർ​മ​ല​യി​ൽ ശ​നി​യാ​ഴ്ച വെ​ളു​പ്പി​ന് ഉ​രു​ൾ​പൊ​ട്ടി. വെ​ളു​പ്പി​ന് ര​ണ്ടോ​ടെ വ​ലി​യ ശ​ബ്ദം കേ​ട്ട​താ​യി പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​ഞ്ഞു. ഉ​രു​ൾ​പൊ​ട്ടി​യൊ​ഴു​കി കോ​ട​ഞ്ചേ​രി തേ​വ​ർ​മ​ല തെ​യ്യ​പ്പാ​റ റോ​ഡി​ന്‍റെ ഭാ​ഗ​ത്ത് ക​ല്ലും മ​ണ്ണും വ​ന്ന​ടി​ഞ്ഞു. ഇ​ത്‌ മൂ​ലം വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ക​ള​പ്പു​ര മാ​ത്യു​വി​ന്‍റെ കൃ​ഷി സ്ഥ​ല​ത്ത് കൂ​ടി​യാ​ണ് പൊ​ട്ടി ഒ​ഴു​കി​യ​ത്.
പ്ര​ദേ​ശ​ത്തെ കൃ​ഷി സ്ഥ​ല​വും ന​ശി​ച്ചു. മ​റ്റ​പ​ക​ട​ങ്ങ​ൾ ഇ​ല്ല. അ​ടു​ത്ത് ആ​ൾ താ​സ​മി​ല്ലാ​ത്ത​തി​നാ​ൽ നേ​രം വെ​ളു​ത്ത​തി​നു​ശേ​ഷ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം അ​റി​ഞ്ഞ​ത്.
തേ​വ​ർ​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ സ്ഥ​ലം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ,സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അം​ഗം ചി​ന്ന അ​ശോ​ക​ൻ, സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ് കു​മാ​ർ,വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​ഭാ​ക​ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു. മു​ക്കം ഫ​യ​ർ ഫോ​ഴ്‌​സെ​ത്തി റോ​ഡി​ൽ വ​ന്ന​ടി​ഞ്ഞ ക​ല്ലും മ​ണ്ണും ര​ണ്ട് ജെ ​സി ബി​ക​ൾ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു.