പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ടി​ൽ ജ​ല തോ​ത് ഉ​യ​രു​ന്നു
Saturday, August 8, 2020 11:04 PM IST
പേ​രാ​മ്പ്ര: ക​ക്ക​യം ഡാ​മി​ൽ നി​ന്നു കൂ​ടു​ത​ൽ ജ​ലം പു​റ​ത്തേ​ക്കൊ​ഴു​ക്കി തു​ട​ങ്ങി​യ​തി​നാ​ൽ പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ടു റി​സ​ർ​വോ​യ​റി​ൽ വെ​ള്ളം ഉ​യ​ർ​ന്നു തു​ട​ങ്ങി. അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും പ​ര​മാ​വ​ധി ഉ​യ​ർ​ത്തി ജ​ലം കു​റ്റ്യാ​ടി പു​ഴ​യി​ലേ​ക്കൊ​ഴു​ക്കു​ക​യാ​ണ്.
80.549 ഘ​ന അ​ടി ജ​ല​മാ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ലു​ള്ള​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്കു​ള്ള ക​ണ​ക്കാ​ണി​ത്.
41.23 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ സം​ഭ​ര​ണ ശേ​ഷി. 39.93 മീ​റ്റ​റാ​ണു ഇ​ന്ന​ലെ ജ​ല തോ​ത്. മൊ​ത്തം സം​ഭ​ര​ണ ശേ​ഷി​യു​ടെ 67 ശ​ത​മാ​ന​മാ​ണി​ത്. മു​ൻ വ​ർ​ഷ​ത്തെ പ്ര​ള​യ സ​മ​യ​ത്ത് 40.9 മീ​റ്റ​ർ വ​രെ വെ​ള്ളം എ​ത്തി​യി​രു​ന്നു.