പേ​രാ​മ്പ്ര ടൗ​ൺ അ​ട​യ്ക്ക​ണ​മെ​ന്ന്
Thursday, August 6, 2020 11:20 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ല്‍ ടൗ​ണി​നോ​ടു ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന പ​ന്ത്ര​ണ്ടാം വാ​ര്‍​ഡി​ല്‍ ഒ​രു വീ​ട്ടി​ല്‍ മൂ​ന്നു പേ​ര്‍​ക്കും ഇ​തേ വാ​ര്‍​ഡി​ല്‍ മ​റ്റൊ​രാ​ള്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പേ​രാ​മ്പ്ര ടൗ​ണും പ​ന്ത്ര​ണ്ടാം വാ​ര്‍​ഡും, ടൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന ആ​റാം വാ​ര്‍​ഡി​ന്‍റെ ഭാ​ഗ​വും അ​ട​യ്ക്കാ​ന്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ അ​ടി​യ​ന്തര യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന, പേ​രാ​മ്പ്ര പോ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ കെ. ​സു​മി​ത്ത്കു​മാ​ര്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​ആ​ര്‍ . ഷാ​മി​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ ഇ.​എം. ശ​ശീ​ന്ദ്ര​കു​മാ​ര്‍ , ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഒ. ​മ​നോ​ജ്, അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പ​പ്പ​ട വ്യാ​പാ​രം ന​ട​ത്തി​യ ആ​ൾ​ക്ക് കോ​വി​ഡ്: ക​ട​ക​ൾ അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം

കൂ​രാ​ച്ചു​ണ്ട്: പ​പ്പ​ടം വ്യാ​പാ​രം ന​ട​ത്തി​യ ആ​ൾ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂ​രാ​ച്ചു​ണ്ടി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​പ്പ​ട വ്യാ​പാ​രി ക​ഴി​ഞ്ഞ 28-ന് ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക്കു​ള്ളി​ലെ ക​ട​ക​ളി​ലാ​യി പ​പ്പ​ടം വി​ത​ര​ണം ന​ട​ത്തി​യ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലോ​ളം ക​ട​ക​ളാ​ണ് താ​ത്​കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​നും വ്യാ​പാ​രി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​നും ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.​ഇ​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ,പോ​ലീ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​രു​ടെ അ​ടി​യ​ന്തര യോ​ഗം ഇ​ന്ന് ചേ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.