കോ​വി​ഡ് ശു​ശ്രൂ​ഷ​യ്ക്കു​ള്ള വൈ​ദി​ക​സം​ഘ​ത്തി​ന് അം​ഗീ​കാ​രം
Thursday, August 6, 2020 11:20 PM IST
കോ​ഴി​ക്കോ​ട്: താ​മ​ര​ശേരി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോവിഡ് ബാ​ധി​ത​രു​ടെ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ത്തു​ക, മൃ​ത​സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക, അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ സ​ഹാ​യി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ 44 പേ​ര​ട​ങ്ങു​ന്ന വൈ​ദി​ക​രു​ടെ സം​ഘ​ത്തി​ന് ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്നും അം​ഗീ​കാ​രം ല​ഭി​ച്ചു. ബിഷപ് മാ​ര്‍ റെ​മിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍, രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ ഒ​റ​വു​ങ്ക​ര, ചാ​ന്‍​സ​ല​ര്‍ ഫാ.​ബെ​ന്നി മു​ണ്ട​നാ​ട്ട്, സി​ഒ​ടി ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​ജോ ചെ​മ്പ​ര​ത്തി​ക്ക​ല്‍, സി​ഒ​ഡി​ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, കെ​സി​വൈ​എം ഡ​യ​റ​ക്ട​ര്‍ ഫാ​. ജോ​ര്‍​ജ് വെ​ള്ള​യ്ക്കാ​ക്കു​ടി​യി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീം ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.