കോ​വി​ഡ്: മെ​ഡി​ക്ക​ല്‍ കോ​ളജ​ില്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തുമെന്ന് മ​ന്ത്രി
Thursday, August 6, 2020 11:20 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളജ​് ആ​ശു​പ​ത്രി​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഒ​പി യി​ല്‍ വ​രു​ന്ന​വ​ര്‍ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. കൈ​ക​ള്‍ ക​ഴു​കു​ക​യും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം.
ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ഇ​ട​ങ്ങ​ള്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് വി​ഭാ​ഗം അ​ണു​വി​മു​ക്ത​മാ​കും. ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​വു​ന്ന​വ​രെ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഭാ​ഗി​ക​മാ​യി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഇ​തി​ന് കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ല്‍ വ​ഴി അ​പേ​ക്ഷി​ക്കാം.
സ​മ്പ​ര്‍​ക്ക വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി വാ​ര്‍​ഡുത​ല​ത്തി​ലു​ള​ള ആ​ര്‍​ആ​ര്‍​ടിയു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തും. ഓ​രോ വാ​ര്‍​ഡി​ലേ​യും പ്രാ​യ​മാ​യ ആ​ളു​ക​ളു​ടെ​യും മ​റ്റ് രോ​ഗ​ങ്ങ​ള്‍ ഉ​ള​ള​വ​രു​ടെ​യും ക​ണ​ക്കെ​ടു​ക്കും.
ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ത്തി​ന് പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ള​ള​താ​യും മ​ന്ത്രി പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു, ഡെ​പ്യൂ​ട്ടി പോലീ​സ് ക​മ്മീ​ഷ​ണ​ര്‍ സു​ജി​ത് ദാ​സ്, വ​ട​ക​ര ആ​ര്‍​ഡി​ഒ അ​ബ്ദു​റ​ഹി​മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.