മു​ഖ്യ​മ​ന്ത്രി രാ​ജി​വയ്ക്കത്തത് ല​ജ്ജാ​ക​രം:​ എ​ൻ.​വേ​ണു
Thursday, August 6, 2020 11:20 PM IST
കോ​ഴി​ക്കോ​ട്: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ വ​ൻ സ്വ​ധീ​ന​മു​ണ്ടാ​യി​രു​ന്നെ​ന്ന എ​ൻ​ഐ​എ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​ട്ടും പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
സ്വ​പ്ന​യ്ക്കും ശി​വ​ശ​ങ്ക​ര​നു​ൾ​പ്പെ​ടെ ചോ​ദ്യം ചെ​യ്യ​ലി​ൽ ഉ​ത്ത​രം ന​ൽ​കാ​ൻ വി​ദ​ഗ്ദ​നി​യ​മോ​പ​ദേ​ശ​മാ​ണ് സ​ർ​ക്കാ​ർ ഉ​ന്ന​ത​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ഉ​റ​പ്പു വ​രു​ത്തി​യ​ത്. ത​ന്‍റെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്തി​ന്‍റെ​യും രാ​ജ്യ​ദ്രോ​ഹ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും പ്ര​ഭ​വ കേ​ന്ദ്ര​മാ​യി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ദി​ശ ത​ന്‍റെ നേ​രെ വ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ദ​വി​യി​ൽ തു​ട​രു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​നു നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും വേ​ണു പ​റ​ഞ്ഞു.