ആ​ലി​മൂ​ല ദു​ര​ന്ത​ത്തി​ന് നാ​ളെ ഒ​രാ​ണ്ട്
Thursday, August 6, 2020 11:20 PM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് മ​ഴ ക​ന​ത്ത് ചെ​യ്യു​ന്ന​ത് മ​ല​യോ​ര​വാ​സി​ക​ളു​ടെ ച​ങ്ക് പി​ട​യു​ക​യാ​ണ്.​ക​ഴി​ഞ്ഞ വ​ർ​ഷം ഒാഗ​സ്റ്റ് എ​ട്ടി​ന് രാ​ത്രി 11.10 ഓ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി ആ​ലി മൂ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ര​ണ്ട് കു​ടും​ബ​ത്തി​ലെ നാ​ല് പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു.​നാ​ളെ ദു​ര​ന്ത​മു​ണ്ടാ​യി ഒ​രു വ​ർ​ഷം തി​ക​യു​ക​യാ​ണ്. കു​റ്റി​ക്കാ​ട്ട് ബെ​ന്നി, ഭാ​ര്യ മേ​രി​ക്കു​ട്ടി, മ​ക​ൻ അ​ഖി​ൽ ,മാ​പ്പ ല​ക​യി​ൽ ദാ​സി​ന്‍റെ ഭാ​ര്യ ലി​സി എ​ന്നി​വ​രാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​ത്.​ആ​ലി മൂ​ല​യി​ലെ പ​തി​ന​ഞ്ച് കു​ടും​ബ​ങ്ങ​ളു​ടെ കി​ട​പ്പാ​ട​മാ​ണ് ഉ​രു​ൾ ത​ട്ടി​യെ​ടു​ത്ത​ത്. സ്ത്രീ​ക​ളും,കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ൾ വാ​ട​ക വീ​ടു​ക​ളി​ലാ​ണ് ഒ​രു വ​ർ​ഷ​മാ​യി ക​ഴി​യുന്ന​ത്.