ഗ്രീ​ന്‍ ടെ​ക്‌​നോ​ള​ജി സെ​ന്‍റ​ര്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Wednesday, August 5, 2020 10:59 PM IST
വ​ട​ക​ര: സം​സ്ഥാ​ന​ത്തെ ആ​ദ്യ മാ​ലി​ന്യ​മു​ക്ത മു​ന്‍​സി​പ്പാ​ലി​റ്റി പ്ര​ഖ്യാ​പ​ന​ത്തോ​ടൊ​പ്പം ആ​ദ്യ​ത്തെ ഗ്രീ​ന്‍ ടെ​ക്‌​നോ​ള​ജി സെ​ന്‍റ​റും വ​ട​ക​ര​യി​ല്‍ ഈ ​മാ​സം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.​ജെ​ടി റോ​ഡി​ല്‍ മു​ന്‍​പ് എം​ആ​ര്‍​എ​ഫ് തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച ന​ഗ​ര​സ​ഭ​യു​ടെ ത​ന്നെ കെ​ട്ടി​ട​ത്തി​ലാ​ണ് ലൈ​ന്‍ ടെ​ക്‌​നോ​ള​ജി സെ​ന്‍റ​ര്‍ ആ​രം​ഭി​ക്കു​ക.​വ​ട​ക​ര ന​ഗ​ര​സ​ഭ​യെ സു​സ്ഥി​ര​വി​ക​സ​ന പ്ര​ക്രി​യ​യി​ലൂ​ടെ ഒ​രു കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ ന​ഗ​ര​സ​ഭ ആ​ക്കി മാ​റ്റു​ന്ന​തി​ന് ഉ​ത​കു​ന്ന രീ​തി​യി​ല്‍ അ​ഞ്ച് മേ​ഖ​ല​ക​ളി​ല്‍ ഇ​ട​പെ​ടു​ന്ന​തി​നു​ള്ള ട്രെ​യി​നി​ങ് , സ​ര്‍​വീ​സ്, ടെ​ക്‌​നോ​ള​ജി കൈ​മാ​റ്റ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു​ള്ള കേ​ന്ദ്ര​മാ​യാ​ണ് ഇ​ത് പ്ര​വ​ര്‍​ത്തി​ക്കു​ക .ന​ഗ​ര​സ​ഭ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഹ​രി​യാ​ലി ഹ​രി​ത ക​ര്‍​മ്മ സേ​ന ആ​യി​രി​ക്കും ഇ​തി​നെ ന​ട​ത്തി​പ്പ് ചു​മ​ത​ല .ആ​വ​ശ്യ​മാ​യ ട്രെ​യി​നി​ങ് ന​ല്‍​കു​ന്ന​തി​നു​ള്ള ഒ​രു സെ​ന്‍റ​ര്‍ ആ​യി ഈ​കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​ശ്രീ​ധ​ര​ന്‍ അ​റി​യി​ച്ചു.