സ​മ്പ​ര്‍​ക്കപ​ട്ടി​ക ത​യാ​റാ​ക്ക​ല്‍ ദു​ഷ്‌​ക​ര​മെ​ന്ന് പോ​ലീ​സ്
Wednesday, August 5, 2020 10:59 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ത​രു​ടെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക ത​യാ​റാ​ക്ക​ല്‍ ദു​ഷ്‌​ക​ര​മെ​ന്ന് പോ​ലീ​സ്. ആ​രോ​ഗ്യ​വ​കു​പ്പ് ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ല്‍ വി​ഭാ​ഗ​മാ​യി​രു​ന്നു ഇ​തു​വ​രെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കി​യി​രു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ന​ങ്ങ​ളു​ടെ ചു​മ​ത​ല പോ​ലീ​സ് ഏ​റ്റെ​ടു​ത്ത​തോ​ടെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കേ​ണ്ട​ത് അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ സ്‌​റ്റേ​ഷ​ന്‍ എ​സ്‌​ഐ​മാ​രു​ടെ ചു​മ​ത​ല​യാ​യി മാ​റി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പോ​സി​റ്റീ​വാ​യ വ്യ​ക്തി​ക​ളു​ടെ പ​ട്ടി​ക പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​ണി​പ്പോ​ള്‍ ചെ​യ്യു​ന്ന​ത്. ഇ​തു​വ​ഴി ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രെ അ​ന്വേ​ഷി​ച്ച​റി​യു​ക​യും ഇ​വ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കു​ക​യും പോ​ലീ​സി​ന്‍റെ ക​ട​മാ​യാ​ണ്. എ​ന്നാ​ല്‍ പോ​ലീ​സ് പ്ര​തി​രോ​ധം ഏ​റ്റെ​ടു​ത്ത​തോ​ടെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രും അ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രി​ല്‍ പ​ല​രും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക ക​ണ്ടെ​ത്തു​ന്ന​ത് ഏ​റെ ദു​ഷ്‌​ക​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്നു. പോ​സി​റ്റീ​വാ​യ രോ​ഗി​ക​ളി​ല്‍ നി​ന്ന് അ​വ​രു​മാ​യി ഏ​റ്റ​വു​മ​ടു​ത്ത സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ചെ​യ്യു​ന്ന​ത്.
പി​ന്നീ​ട് ഈ ​സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കും. ഇ​വ​രെ ക​ണ്ടെ​ത്തിക്വാ​റ​ന്‍റൈ​​നി​ലാ​ക്കു​ക​യാ​ണ് പോ​ലീ​സി​ന്‍റെ പ്ര​ഥ​മ ദൗ​ത്യം. ഇ​പ്ര​കാ​രം ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രു​മാ​യി ആ​രെ​ങ്കി​ലും ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്നും ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ടോ​യെ​ന്നും പോ​ലീ​സ് നി​രീ​ക്ഷി​ക്കും. എ​ന്നാ​ല്‍ ഈ ​പ്ര​വൃ​ത്തി കാ​ര്യ​ക്ഷ​മ​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ പ​ലി​യ​ട​ത്തും പോ​ലീ​സി​ന് സാ​ധി​ക്കു​ന്നി​ല്ല. സ​മ്പ​ര്‍​ക്ക​പ​ട്ടി​ക സ​മ്പൂ​ര്‍​ണ​മാ​ക്കു​ന്ന​തി​ന് കാ​ല​താ​മ​സ​വും നേ​രി​ടു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​ത് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കോ​വി​ഡ് ഡ്യൂ​ട്ടി കൂ​ടി ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യും പോ​ലീ​സു​കാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ണ്ടാ​വു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ പോ​ലും പോ​ലീ​സി​നി​പ്പോ​ള്‍ സാ​ധി​ക്കു​ന്നി​ല്ല. കോ​വി​ഡ് ഭീ​തി​യെ തു​ട​ര്‍​ന്ന ജ​യി​ലു​ക​ളി​ല്‍ നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​പ്പോ​ഴും പു​റ​ത്താ​ണു​ള്ള​ത്. മോ​ഷ​ണം, പി​ടി​ച്ചു​പ​റി, ല​ഹ​രി വി​ല്‍​പ​ന കേ​സു​ക​ളി​ലു​ള്‍​പ്പെ​ട്ട​വ​ര്‍ വീ​ണ്ടും ഇ​തേ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്നു​ണ്ട്. ഇ​വ​രെ നി​രീ​ക്ഷി​ക്കാ​നും പി​ടി​കൂ​ടാ​നും പോ​ലും ഇ​പ്പോ​ള്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്നാ​ണ് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്ന​ത്. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ മാ​ത്രം 16 പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി 50 ലേ​റെ മേ​ഖ​ല​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ണ്. ഈ ​മേ​ഖ​ല​ക​ളി​ലെ ഡ്യൂ​ട്ടി​ക്ക് പു​റ​മേ​യാ​ണ് സ​മ്പ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്.