കാറപകടത്തില്‌പ്പെട്ട് മരിച്ചു
Wednesday, August 5, 2020 10:24 PM IST
നാ​ദാ​പു​രം : ചെ​ക്യാ​ട് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ചെ​ക്യാ​ട് പീ​ടി​ക​ക്ക​ണ്ടി​യി​ൽ കു​ഞ്ഞ​ബ്ദു​ള്ള (65)യാ​ണ് മ​രി​ച്ച​ത്.​ബു​ധ​നാ​ഴ്ച ഉച്ചയ്ക്ക് ഒ​രു ഒന്നോടെ​യാ​ണ് അ​പ​ക​ടം. കി​ഡ്നി രോ​ഗി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം പാ​റ​ക്ക​ട​വ് നി​ന്നും ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞ് കാ​റോ​ടി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ ചെ​ക്യാ​ട് അ​ങ്ക​ണ​വാ​ടി​ക്ക​ടു​ത്ത റോ​ഡി​ൽ കാ​ർ ഇ​ല​ക്‌ട്രിക് പോ​സ്റ്റി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് .ഭാ​ര്യ: കു​നി പാ​ത്തു ഹ​ജ്ജു​മ്മ.മ​ക​ൾ: മു​നീ​ർ, മു​ഹ​സി​ൻ, സ​ക്കീ​ന, മു​ബീ​ന. മ​രു​മ​ക്ക​ൾ: ഗു​ഫൂ​ർ, നൂ​റു​ദ്ദീ​ൻ, റ​സീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞാ​മി, കു​ഞ്ഞി​പ്പാ​ത്തു.