ഗ​ൾ​ഫി​ൽ നി​ന്നു മ​ട​ങ്ങു​ന്ന​വ​ർ ക്വാ​റ​ന്‍റൈ​ൻ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം
Tuesday, August 4, 2020 11:16 PM IST
കൊ​ണ്ടോ​ട്ടി:​വി​ദേ​ശ​ത്തുനി​ന്നു മ​ട​ങ്ങു​ന്ന​വ​ർ ഇ​നി ഏ​ഴു ദി​വ​സം വീ​തം സ്വ​ന്തം നി​ല​യി​ലും വീ​ടു​ക​ളി​ലും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​മെ​ന്നു സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ്. ഈ ​മാ​സം എ​ട്ടു മു​ത​ൽ വ​ന്ദേ ഭാ​ര​ത് മി​ഷ​ൻ, സ്വ​കാ​ര്യ ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളി​ൽ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​വ​രാ​ണ് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കേ​ണ്ട​ത്.
സ്വ​ന്തം ചെ​ല​വി​ൽ ഏ​ഴു ദി​വ​സ​വും ക്വാ​റ​ന്‍റൈ​നി​ൽ താ​മ​സി​ക്കു​മെ​ന്നും ഇ​തി​നു ശേ​ഷം സ്വ​ന്തം വീ​ട്ടി​ൽ ഏ​ഴു ദി​വ​സ​വും ക്വാ​റ​ന്‍റൈ​നി​ൽ താ​മ​സി​ക്കു​മെ​ന്നു​മാ​ണ് സ​ത്യ​വാ​ങ് മൂ​ലം സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.
സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കു​വാ​നാ​യി പ്ര​ത്യേ​ക ഓ​ണ്‍ ലൈ​ൻ പോ​ർ​ട്ട​ൽ പ്ര​വ​ർ​ത്ത​മാ​രം​ഭി​ക്കും. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് എ​ത്തു​ന്ന​വ​ർ, അ​പ​ക​ട​ക​ര​മാ​യ രോ​ഗ​ങ്ങ​ൾ, പ​ത്ത് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ തു​ട​ങ്ങി​യ പ്ര​ത്യേ​ക കാ​റ്റ​ഗ​റി​ക്കാ​ർ​ക്ക് സ്വ​ന്തം വീ​ടു​ക​ളി​ൽ ത​ന്നെ ക്വാ​റ​ന്‍റൈ​ൻ അ​നു​വ​ദി​ക്കും. യാ​ത്ര​യ്ക്ക് 72 മ​ണി​ക്കൂ​ർ മു​ന്പാ​യി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്ക​ണം.