ഒരേ വീ​ട്ടി​ലേ​ക്ക് മൂ​ന്നാം സി​വി​ല്‍ സ​ര്‍​വീ​സ്
Tuesday, August 4, 2020 11:16 PM IST
കോ​ഴി​ക്കോ​ട്: ഓ​രേ വീ​ടി​നെ തേ​ടി മൂ​ന്നാം ത​വ​ണ സി​വി​ല്‍​സ​ര്‍​വീ​സ്. കോ​ഴി​ക്കോ​ട് ഈ​സ്റ്റ്ഹി​ല്‍ സ്വ​ദേ​ശി ജോ​ണ്‍ ജോ​സ​ഫി​ന്‍റെ മ​ക​നും ആ​ന്‍​ഡി ടെ​റ​റി​സ്റ്റ് സ്‌​ക്വാ​ഡ് എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ഡോ. ​ജോ​ര്‍​ജ് അ​ല​ന്‍ ജോ​ണാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 156 -ാം റാ​ങ്ക് നേ​ടി​യ​ത്. അ​ച്ഛ​നും സ​ഹോ​ദ​രി​ക്കും ശേ​ഷം കോ​ഴി​ക്കോ​ട് ഈ​സ്റ്റ് ഹി​ല്ലി​ലെ താ​മ​ര​ക്കാ​ട് വീ​ട്ടി​ലേ​ക്ക് മൂ​ന്നാ​മ​ത്തെ സി​വി​ല്‍ സ​ര്‍​വീ​സ് കൂ​ടി എ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് വീ​ട്ടു​കാ​ര്‍.
പ്ര​ത്യേ​ക കോ​ച്ചിം​ഗി​ന് പോ​വാ​തെ​യാ​ണ് ജാ​ര്‍​ജ് അ​ല​ന്‍റെ നേ​ട്ടം. 2015-ല്‍ ​സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ എ​ഴു​തി​യു​ന്നു. 500-നു ​മു​ക​ളി​ലാ​യി​രു​ന്നു അ​ന്ന് റാ​ങ്ക്. ഐ​പി​എ​സി​നാ​ണ് നി​ല​വി​ല്‍ സാ​ധ്യ​ത​യു​ള്ള​തെ​ന്നാ​ണ് പ​റ​യു​ന്ന​ത് .
ഡ​ല്‍​ഹി റാം ​മ​നോ​ഹ​ര്‍ ലോ​ഹ്യ ഓ​ര്‍​ത്തോ വി​ഭാ​ഗ​ത്തി​ല്‍ ഡോ​ക്ട​റാ​ണി​പ്പോ​ള്‍ അ​ല​ന്‍ ജോ​ര്‍​ജ്. കോ​ഴി​ക്കോ​ട് ഈ​സ്റ്റ്ഹി​ല്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം സ്‌​കൂ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് എം​ബി​ബി​എ​സ് പ​ഠ​ന​വും പൂ​ര്‍​ത്തി​യാ​ക്കി. തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും ഒ​ന്നാം​റാ​ങ്കോ​ടെ ഓ​ര്‍​ത്തോ പീ​ഡി​ക്‌​സി​ൽ എം​എ​സ് നേ​ടി.
സ​ഹോ​ദ​രി ചൈ​ത്ര തേ​രേ​സ ജോ​ണ്‍ 2015-ല്‍ ​സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 111-ാം റാ​ങ്കു​കാ​രി​യാ​യി​രു​ന്നു. ഐ​ആ​ര്‍​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഡോ. ​ജോ​ണ്‍ ജോ​സ​ഫി​ന്‍റെ മ​ക​നാ​ണ്. കേ​ന്ദ്ര ധ​ന​കാ​ര്യ വ​കു​പ്പി​ല്‍ സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ക​ഴി​ഞ്ഞ മാ​സ​മാ​ണ് ജോ​ണ്‍ ജോ​സ​ഫ് വി​ര​മി​ച്ച​ത്. അ​മ്മ ഡോ​ക്ട​ര്‍ മേ​രി ഏ​ബ്ര​ഹാം അ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റാ​യി വി​ര​മി​ച്ചു.