തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
Tuesday, August 4, 2020 11:16 PM IST
തി​രു​വ​മ്പാ​ടി: 60 വ​യ​സ്‌ ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും പ്ര​തി​മാ​സം 10000 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന പ്ര​ധാ​ന ആ​വ​ശ്യ​വു​മാ​യി രൂ​പം കൊ​ടു​ത്ത ഒ​ഐ​ഒ​പി (വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ)​യു​ടെ തി​രു​വ​മ്പാ​ടി ​മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് വെ​ള്ളി​യെ​പ്പി​ള്ളി​ൽ, സെ​ക്ര​ട്ട​റി സാ​ദി​ക്ക് മു​ക്കം, ട്രഷ​റ​ർ സെ​ലീ​ന അ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി ലു​ള്ള 32അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്രെ​സി​ഡ​ന്‍റു​മാ​ർ; ഇ​ബ്രാ​ഹിം ഹാ​ജി, ആം​ബ്രോ​സ്, സു​നി​ൽ. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ; അ​ഹ​മ്മ​ദ് കാ​ര​ശേ​രി, മു​ര​ളി കെ​ട്ടി​ൽ, ചാ​ക്കോ തെ​ക്കേ​ട​ത്ത്.
കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തെ​രെ​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വം ന​ൽ​കി. ക​ർ​ഷ​ക​നാ​യാ​ലും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യാ​ലും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യാ​ലും മ​റ്റേ​തു തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രാ​യാ​ലും അ​വ​രു​ടെ ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ൽ മാ​സം 10000 രൂ​പ പെ​ൻ​ഷ​ൻ ല​ഭി​ക്ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം.