അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ പ​ഠ​ന സൗ​ക​ര്യം
Tuesday, August 4, 2020 11:16 PM IST
തി​രു​വ​മ്പാ​ടി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ സ​മ​ർ​ത്ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 10 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ സൗ​ജ​ന്യ പ​ഠ​ന ആ​നു​കൂ​ല്യം ന​ൽ​കു​ന്നു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് ല​ഭി​ച്ച​രോ 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ച​വ​രോ ആ​യ സ​മ​ർ​ത്ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി സൗ​ജ​ന്യ പ​ഠ​ന ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​താ​ണ്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും.
കോ​ള​ജി​ൽ നി​ല​വി​ലു​ള്ള എ​ല്ലാ കോ​ഴ്സു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഈ ​സൗ​ജ​ന്യം ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്. ബി​രു​ദ പ​ഠ​ന​കാ​ല​മാ​യ മു​ഴു​വ​ൻ വ​ർ​ഷ​ങ്ങ​ളി​ലും ഈ ​ഫീ​സി​ള​വ് ല​ഭി​ക്കും. നി​ശ്ചി​ത പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ​ഫോ​റം കോ​ള​ജ് ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക്: 8606890272, 0495 2254055.

കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചു

മു​ക്കം: പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. അ​ടു​ക്ക​ത്തി​ൽ മു​ഹ​മ്മ​ദ് ഹാ​ജി പാ​ട്ട​ത്തി​നെ​ടു​ത്തു കൃ​ഷി​യി​റ​ക്കി​യ മ​ണാ​ശ്ശേ​രി​യി​ലാ​ണ് പ​ന്നി ശ​ല്ല്യം രൂ​ക്ഷ​മാ​യ​ത്. നൂ​റു ക​ണ​ക്കി​ന് ക​പ്പ​യും വാ​ഴ​യും പി​ഴു​തെ​ടു​ത്ത് ന​ശി​പ്പി​ച്ച് കൃ​ഷി​യി​ടം അ​ല​ങ്കോ​ല​മാ​ക്കി, തെ​ങ്ങി​ൻ തൈ​ക​ളും ന​ശി​പ്പി​ച്ചു.