ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ സൗ​ജ​ന്യ പ​ഴ​വ​ര്‍​ഗ വി​ത​ര​ണ​വു​മാ​യി സ​ഹൃ​ദ​യ കൂ​ട്ടാ​യ്മ
Tuesday, August 4, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ആ​ദ്യ കൊ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട് അ​ശോ​ക​പു​ര​ത്തു​ള്ള ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ പ​ഴ​വ​ര്‍​ഗ വി​ത​ര​ണ​വു​മാ​യി സ​ഹൃ​ദ​യ കൂ​ട്ടാ​യ്മ.
ഇ​വി​ടെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍​ക്കും പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യു​ള്ള പ​ഴ​വ​ര്‍​ഗ്ഗ​ങ്ങ​ള്‍, സ്‌​നാ​ക്‌​സ് തു​ട​ങ്ങി​യ​വ ദി​വ​സ​വും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു.
നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് എ​ല്‍​എ​ല്‍​സി കോ​ഴി​ക്കോ​ട്, ഹ്യു​മാ​നി​റ്റി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്, ക​ലി​ക്ക​ട്ട് ഹോ​ള്‍​സെ​യി​ല്‍ ഫ്രൂ​ട്ട്‌​സ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, ടീം ​നാ​ദാ​പു​രം എ​ന്നി​വ​രാ​ണ് സ​ഹൃ​ദ​യ കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്.
കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെയും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ​യും അ​നു​മ​തി​യോ​ടെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഡ​യ​റ്റീ​ഷ​ന്‍റെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണ​മാ​ണ് വി​ത​ര​ണം. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ള്‍ റ​ഷീ​ദ്, സെ​ക്ര​ട്ട​റി കോ​യ​മോ​ന്‍, പി.​കെ. സ​മീ​ര്‍, ടീം ​നാ​ദാ​പു​രം ഭാ​ര​വാ​ഹി​ക​ളാ​യ ന​രി​ക്കോ​ളി ഹ​മീ​ദ്, എ​റോ​ത്ത് മെ​ഹ​മൂ​ദ്, സു​ബൈ​ര്‍, പോ​ക്ക​ര്‍ ഹാ​ജി, അ​ബു​ബ​ക്ക​ര്‍, നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പി. ​സി​ക്ക​ന്ത​ര്‍, ഹ്യു​മാ​നി​റ്റി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി പി.​കെ.​എം. സി​റാ​ജ്, എ​ൻ​ജി​നിയ​ര്‍ പി. ​അ​ബ്ദു​ള്‍ റ​ഷീ​ദ്, അ​ക്ബ​ര്‍ അ​ലി​ഖാ​ന്‍, എം.​എം. ത​ന്‍​സി​ഫ്, ക​ണ്ണ​ഞ്ചേ​രി, ഇ.​പി. അ​ബു​ബ​ക്ക​ര്‍, അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​വി​ഡ് കാ​ല​ത്തെ പ്ര​വ​ര്‍​ത്ത​നം.
സ​ബ് ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക, ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ ഇ​ന്‍ ചാ​ര്‍​ജും ബീ​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​യ ഉ​മ്മ​ര്‍ ഫാ​റു​ഖ്, കു​ടും​ബ​ശ്രീ കോ​ര്‍​ഡി​നേ​റ്റ​ര്‍ പി.​സി. ക​വി​ത, ഡോ​ക്ട​ര്‍​മാ​രാ​യ ശ്രീ​ജി​ത്ത്, അ​ജ്മ​ല്‍, ഡ​യ​റ്റീ​ഷ​ന്‍ സ​ബീ​ന ജ്യോ​തി​ക തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ ഒ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്.