ര​യ​രോ​ത്ത് മീ​ത്ത​ൽ - ക​നാ​ൽ റോ​ഡ് ന​വീ​ക​രി​ക്ക​ണമെന്ന്
Monday, August 3, 2020 10:55 PM IST
പേ​രാ​മ്പ്ര: കു​റ്റ്യാ​ടി ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ട് ഇ​ട​തു​ക​ര മെ​യി​ൻ ക​നാ​ലി​ന്‍റെ ചേ​നോ​ളി ര​യ​രോ​ത്ത് ക​യ​റ്റം അ​ട​ക്കം അ​ര​ക്കി​ലോ മീ​റ്റ​ർ ദൂ​രം റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​ര​ക്കി​ലോ മീ​റ്റ​റി​ന​പ്പു​റം അ​ച്ച​ൻ ക​ണ്ടി​മീ​ത്ത​ലും ഇ​പ്പു​റം ചെ​റി​യ​ണ്ണ​ൻ ക​ണ്ടി​താ​ഴ​യും പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ലു​ള്ള വാ​ല്യ​ക്കോ​ട് ചേ​നോ​ളി മു​ളി​യ​ങ്ങ​ൽ ക​നാ​ൽ റോ​ഡ് എ​ത്തി നി​ൽ​ക്കു​ക​യാ​ണ്.
മു​ളി​യ​ങ്ങ​ൽ മു​ത​ൽ അ​ച്ച​ൻ ക​ണ്ടി മീ​ത്ത​ൽ വ​രെ എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ടാ​റിം​ഗ് ന​ട​ത്തി​യ​താ​ണ്.
അ​ര​ക്കി​ലോ മീ​റ്റ​ർ ദൂ​ര​മാ​ണു പി​എം​ജി​എ​സ്‌വൈ​യി​ൽ​പ്പെ​ടാ​തെ പോ​യ​ത്. ഈ ​ഭാ​ഗം വാ​ഹ​ന യാ​ത്ര​ക്ക് ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്.